തക്കലയിൽ രണ്ട് വയസ്സുകാരിയെ തട്ടികൊണ്ട് പോയ മന്ത്രവാദി കരകൊണ്ടാണ് വിള സ്വദേശി രാസപ്പന് ആശാരിയെ പോലീസ് അറസ്റ്റു ചെയ്തു. നാല് മണിക്കൂറിനുള്ളിൽ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി. വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന രണ്ട് വയസ്സുകാരിയെ കാണാതായതോടെ it ജീവനക്കാരായ മാതാപിതാക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുട്ടി അ.പ.ക.ട.ത്തി.ൽ. കിണറ്റിൽ വീണിരിക്കാം എന്ന സംശയത്തിൽ ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തി കിണർ വറ്റിച്ച് പരിശോദിച്ചുയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസ് നടത്തിയായ പരിശോധനയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മന്ത്ര വാദിയുടെ വീട്ടിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വാതിൽ ചവിട്ടി പൊളിച്ച് അകത്ത് പ്രവേശിച്ച പോലീസ് കണ്ടത് പൂജാ മുറിയിൽ കുട്ടിയെ ഇരുത്തി പൂജചെയ്യുകയായിരുന്ന മന്ത്രവാദി രാസപ്പന് ആശാരിയെയാണ്.
തുടർന്ന് കുട്ടിയെ രക്ഷിച്ച് മന്ത്രവാദിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പൂജാ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രവാദി കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. ഭാര്യയും മകനും മ.രി.ച്ച. ശേഷം രാസപ്പന് ആശാരി ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.