പൂച്ചക്കുട്ടികൾ എന്നും നമുക്ക് പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നാണ് പലരും ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങൾക്ക് എന്തേലും അസുഖമോ മറ്റോ വന്നാൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ അവയെ തെരുവിൽ ഉപേക്ഷിക്കാനും ചിലർ മടിക്കാറില്ല അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപെട്ട അഗ്ലി എന്ന പൂച്ച കുട്ടിയുടെ യഥാർത്ഥ കഥയാണ് ഇന്ന് പങ്കുവയ്ക്കാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രമുണ്ട് അവശതയിൽ ഒരാളുടെ കാലിൽ മുട്ടിയുരുമുന്ന പൂച്ച കുട്ടിയുടെ ചിത്രം അതിന് പിന്നിൽ യഥാർത്ഥ ഒരു കഥയുണ്ട് അഗ്ലി എന്ന പൂച്ച കുട്ടിയുടെ കഥ വളർത്തുമൃഗങ്ങളെ നമ്മളിൽ പലർക്കും ഇഷ്ടമാണെങ്കിലും അവയ്ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാൽ ഒരു മനസ്സാക്ഷിയും ഇല്ലാതെ തെരുവിൽ ഉപേക്ഷിച്ചു മുങ്ങുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട് എന്നതാണ് സത്യം അഗ്ലി എന്ന പൂച്ചകുട്ടിയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു ആരോ ഉപേക്ഷിച്ചു പോയ ഒരു പാവം പൂച്ച കുഞ്ഞ് അവനു കളിക്കണം കുട്ടികളുമായി ചങ്ങാത്തത്തിൽ ആകണം എന്തേലും വിശപ്പിന് ആഹാരം അതായിരുന്നു അവന്റെയും ആഗ്രഹം
എന്നാൽ അഗ്ലിയുടെ ദേഹത്ത് ഒരു മുറിവ് ഉണ്ടാവുകയും അത് കണ്ട് വീട്ടുകാർ അറപ്പോടെയും വെറുപ്പോടെയും കൂടി അവന്റെ വീട്ടുകാർ അവനെ തെരുവിൽ ഉപേക്ഷിച്ച് മുങ്ങി തെരുവിൽ വിശന്ന് അലഞ്ഞ് നടക്കുന്ന അഗ്ലി ആകട്ടെ പലരുടെയും അടുത്തുചെന്ന് ഭക്ഷണത്തിന് യാചിച്ചു കുട്ടികളെ കാണുമ്പോൾ അവൻ ഓടിയടുത്തു പക്ഷേ അലഞ്ഞു നടക്കുന്ന തെരുവ് പൂച്ച എന്ന നിലയിൽ അവനെ ആരും അടുപ്പിച്ചില്ല കുറച്ച് ആഹാരം പ്രതീക്ഷിച്ചു പോകുന്ന അവന് ലഭിച്ചത് അതിക്രൂരമായ ദേഹോപദ്രവം ഒരാൾ വടിവെച്ച് കണ്ണിനു കുത്തി മറ്റൊരാൾ വാലിൽ വണ്ടി കയറ്റി വിശപ്പു കൊണ്ട് കുട്ടികളുടെ അടുത്തേക്ക് എത്തുമ്പോൾ അതിനെ തൊടരുത് എന്നും പറഞ്ഞ് കയ്യിലുള്ള വാക്കിംഗ് സ്റ്റിക്ക് വച്ച് അവനെ തല്ലി എത്ര തല്ലു കൊണ്ടാലും ഒരിത്തിരി ഭക്ഷണം കിട്ടും എന്നുള്ള പ്രതീക്ഷയിൽ ആകണം എല്ലാം അവൻ ക്ഷമിച്ചത് എന്നാൽ ഭക്ഷണം ചോദിച്ചു ചെന്നവരൊക്കെ ആട്ടിയോടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടേയിരുന്നു അങ്ങനെ അഗ്ലിക്ക് അവന്റെ വാൽ നഷ്ടമായി ഒരു കണ്ണിന് കാഴ്ച നഷ്ടമായി ദേഹം മുഴുവനും മുറിവുകളും പാടുകളും മാത്രം ഒരു പൂച്ചക്കുഞ്ഞിന് ഇത്രയും ക്ഷമയും സഹന ശേഷിയും ഉണ്ടോ എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ
ഒടുവിൽ അഗ്ലി ഓടിയടുത്ത ഒരു കാൽ ചുവട് മാത്രം അവനെ തൊഴിച്ചില്ല ഉപദ്രവിച്ചില്ല അതുകൊണ്ട് അവൻ ആ കാലുകളിൽ മുട്ടിയുരുമ്മി അത് ഞാൻ നെൽസൺ എന്ന മനുഷ്യ സ്നേഹിയുടെ കാലുകൾ ആയിരുന്നു അയാൾ സ്നേഹത്തോടെ അഗ്ലിയെ എടുക്കാൻ ശ്രമിച്ചപ്പോൾ പരിസരത്തുള്ളവർ ആജ്ഞാപിച്ചു വൃത്തികെട്ട പൂച്ചയാണ് അതിനെ തൊടരുത് എന്നൊക്കെ എന്നാൽ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല ഭക്ഷണം കഴിക്കാതെ ഉള്ള അവശത ആ കുഞ്ഞു പൂച്ചയുടെ കണ്ണുകളിൽ നിന്നും ശരീരത്തിന്റെ അവസ്ഥയിൽ നിന്നും നെൽസൺ തിരിച്ചറിഞ്ഞു ഉടൻ തന്നെ അവനെ അയാളുടെ കാറിൽ കയറ്റി വീട്ടിലേക്ക് കൂട്ടാൻ തുടങ്ങിയപ്പോൾ ഒരാൾ ഓടിവന്ന് നെൽനോട് പറഞ്ഞു ഇതൊരു വൃത്തികെട്ടതും അതിലുപരി രോഗിയായ പൂച്ചയും ആണ് അതിനെ തെരുവിൽ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് എന്നാൽ അതൊന്നും നെൽസൺ എന്ന യുവാവ് ചെവിക്കൊണ്ടില്ല
മരണത്തിന്റെ വക്കിൽ നിന്നും പരിചരണത്തിന്റെയും മരുന്നുകളുടെയും സഹായത്തോടെ അഗ്ലി രക്ഷപ്പെട്ടു കൊഴിഞ്ഞു പോയ രോമങ്ങൾ ഒക്കെ വീണ്ടും വന്നു മെലിഞ്ഞുണങ്ങിയ ശരീരം ഒക്കെ മാറി അഗ്ലി മിടുക്കനായി നെൽസനെ വിട്ടുമാറാതെ എപ്പോഴും ആഗ്ലി കൂടെ കൂടി മാർക്കറ്റിൽ പോകുമ്പോഴും പാർക്കിൽ പോകുമ്പോഴും എല്ലാം ആഗ്ലിയും കൂടെ കൂടി പണ്ട് ഉപേക്ഷിക്കാൻ പറഞ്ഞയാൾ അഗ്ലിയെ കണ്ട് അന്തം വിട്ടുപോയി അഗ്ലിയെ എടുക്കാൻ ശ്രമിച്ചപ്പോൾ നെൽസൺ അയാളെ അഗ്ലിയെ തൊടാൻ അനുവദിച്ചില്ല അതിനുള്ള യോഗ്യത തനിക്ക് ഇല്ല എന്നായിരുന്നു നെൽസന്റെ മറുപടി ഇപ്പോഴും വലിയ കൂട്ടുകാരായി നെൽസണും ആഗ്ലിയും പാർക്കിലും ബീച്ചിലും ഷോപ്പിംഗ് മാളിലും ഒക്കെ പോകാറുണ്ട് എങ്കിലും നെൽസനെ അല്ലാതെ മറ്റാരെയും അഗ്ലി തന്റെ ദേഹത്ത് തൊടാൻ അനുവദിക്കില്ല ഒരുനേരത്തെ അന്നവും ശുശ്രൂഷയും നൽകി സ്നേഹിച്ച തന്റെ യജമാനനോടൊപ്പം ഇന്നും കൂട്ടായി അഗ്ലിയുണ്ട്
All rights reserved StrangeMedia.