ഒരിക്കലും വിവാഹിതനാകില്ല എന്ന ദൃഢനിശ്ചയം അവസാനം 66 ആം വയസ്സിൽ നിത്യബ്രഹ്മചര്യം ഉപേക്ഷിച്ച് വിവാഹം

ഒരിക്കലും വിവാഹിതൻ ആവില്ല എന്ന ദൃഢനിശ്ചയം, അവസാനം അറുപത്തിയാറാം വയസ്സിൽ നിത്യ ബ്രഹ്മചര്യം ഉപേക്ഷിച്ച് വിവാഹം ഒരിക്കലും വിവാഹിതനാകില്ല എന്ന ദൃഢനിശ്ചയത്തിലായിരുന്ന മാധവ് പാട്ടീൽ എന്ന 66 വയസ്സുകാരന് ഒടുവിൽ മാംഗല്യം അതും സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് സംഭവിച്ചത് ആകട്ടെ കോവിഡ് ലോക്ക് ഡൗൺ കാലത്തും വിവാഹത്തെ കുറിച്ചു പറയുന്നതിനു മുൻപ് ചെറിയൊരു ഫ്ലാഷ് ബാക്കിലേക്ക് പോകേണ്ടതുണ്ട് വർഷം 1984 സ്ഥലം മഹാരാഷ്ട്രയിലെ ഉറങ്ക് ഗ്രാമം പറഞ്ഞുറപ്പിച്ച വിവാഹം പ്രതിശ്രുത വധു പിന്മാറിയതിനെ തുടർന്ന് മുടങ്ങി ഇനി ജീവിതത്തിൽ വിവാഹമേ ഉണ്ടാകില്ല എന്ന ദൃഡ പ്രതിജ്ഞയെടുത്തു അന്ന് മാധവ് പാട്ടീൽ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ പാട്ടീൽ തന്റെ ജോലിയും ചെയ്ത് അമ്മയേയും പരിചരിച്ച് തികഞ്ഞ ബ്രഹ്മചര്യ നിഷ്ഠയോടെ കഴിഞ്ഞു പോവുകയായിരുന്നു ഷഷ്ടിപൂർത്തി ഒക്കെ കഴിഞ്ഞപ്പോൾ ഇനിയങ്ങോട്ട് കൂട്ടിന് ആരെങ്കിലും വേണം എന്ന് തോന്നിത്തുടങ്ങിയിരുന്നു

ലോക്ക് ഡൗൺ കാലത്തെ ഏകാന്തത ആ ആഗ്രഹം ശക്തമാക്കി അങ്ങനെയിരിക്കെ ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് പാട്ടീൽ 45കാരിയായ സഞ്ജനയെ കണ്ടുമുട്ടിയത് കോവിഡ് കാലത്ത് തന്റെ അനുജനെ നഷ്ടപ്പെട്ട സഞ്ജന ഒറ്റയ്ക്ക് ഒരു പ്രാദേശിക തർക്ക വിഷയത്തിൽ നീതി കണ്ടെത്തുന്നതിനുള്ള ഓട്ടത്തിൽ ആയിരുന്നു നടപടിക്രമങ്ങളെ പറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ആരായാൻ പരിചയക്കാർ മുഖേനയാണ് പാട്ടീലിനെ പരിചയപ്പെടുന്നത് പരിചയം പതിയെ പ്രണയമായി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു ഇക്കഴിഞ്ഞ ഒക്ടോബർ 29നായിരുന്നു ഇരുവരുടേയും വിവാഹം സഞ്ജനയുടെ അമ്മ ഇവരെ അനുഗ്രഹിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു തങ്ങൾ കണ്ടുമുട്ടിയത് അവിചാരിതമായിട്ടായിരുന്നു എന്നും രണ്ടുപേർക്കും പരസ്പരം ഉള്ള പിന്തുണ ആവശ്യമായിരുന്നു എന്നും സഞ്ജന പറയുന്നു കാലം തങ്ങൾക്കായി കാത്തുവച്ച നിയോഗമാണ് ഈ കൂടിച്ചേരലിനെ മാതാവ് പാട്ടീൽ കാണുന്നത്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *