സംസ്ഥാനത്ത് തന്നെ ഏറ്റവും മിടുക്കിയായ 19കാരി സ്വയം ജീവനൊടുക്കിയതിന്റെ കാരണം അറിഞ്ഞ ഞെട്ടലോടെയാണ് ഇപ്പോൾ തെലങ്കാന. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥിനിയായ രംഗ റെഡ്ഢി ജില്ലാ കാരിയായ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് ഈ കടുംകൈ ചെയ്തത് തന്റെ മരണ കാരണം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും ഐശ്വര്യ എഴുതിവെച്ചിരുന്നു ഇതു വായിച്ചു പൊട്ടിക്കരയുകയാണ് മാതാപിതാക്കളും ബന്ധുക്കളും ഓട്ടോ മെക്കാനിക്കായ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യൽ തൊഴിലാളിയായ സുമതിയുടെയും രണ്ടു മക്കളിൽ ഇളയ മകളാണ് ഐശ്വര്യ സാമ്പത്തികമായി താഴ്ന്ന ചുറ്റുപാടിൽ നിന്നും പഠിച്ചുയർന്ന ഐശ്വര്യയുടെ വിജയം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു അതിനാൽ തന്നെ ഐശ്വര്യയുടെ മരണവും സോഷ്യൽ മീഡിയയെ കണ്ണീരിലാഴത്തുകയാണ് ഡൽഹി ലേഡീസ് ശ്രീരാം കോളേജിലെ ഗണിത ബിരുദ വിദ്യാർഥിനിയായിരുന്നു ഐശ്വര്യ എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരം ആകാൻ ഇല്ലായെന്ന് എഴുതിവെച്ച ആണ് ഐശ്വര്യ വീട്ടിൽ ജീവനൊടുക്കിയത്
എന്റെ മരണത്തിന് ആരും ഉത്തരവാദികൾ അല്ല കുടുംബത്തിന് ഭാരം ആകാൻ എനിക്ക് വയ്യ പഠനം ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല എന്റെ മുന്നിൽ ഉള്ള ഒരേ ഒരു വഴി ഇതാണ് ആത്മഹത്യാ കുറിപ്പിൽ ഐശ്വര്യ പറയുന്നു സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഐശ്വര്യയ്ക്ക് ഹോസ്റ്റൽ ഒഴിയേണ്ടി വന്നിരുന്നു ലാപ്ടോപ്പ് വാങ്ങാനുള്ള പണവും ഐശ്വര്യയ്ക്ക് ഇല്ലായിരുന്നു ഓൺലൈൻ പഠനത്തിനു വേണ്ടി ലാപ്ടോപ് വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഹോസ്റ്റൽ ഒഴിയാൻ പറഞ്ഞത് ഇത് കുട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന തന്നെ സഹായിക്കാൻ കഴിയുമോ എന്ന് ആരാഞ്ഞ് ഐശ്വര്യ ബോളിവുഡ് നടൻ സോനു സൂദിന് ഈ മെയിൽ അയച്ചിരുന്നു ലാപ്ടോപ്പ് ഏറ്റവും അത്യാവശ്യമായി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല എനിക്ക് ലാപ്ടോപ്പ് ഇല്ലാ പ്രാക്ടിക്കൽ പേപ്പറുകൾ അറ്റൻഡ് ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല ഈ പേപ്പറുകളിൽ ഞാൻ പരാജയപ്പെടുമോ എന്ന് പേടിയുണ്ട് ഞങ്ങളുടെ കുടുംബം ആകെ പ്രതിസന്ധിയിലാണ് അതുകൊണ്ട് ലാപ്ടോപ് വാങ്ങാൻ ഒരു വഴിയുമില്ല സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല എന്ന് സോനുവിന് അയച്ച ഇ മെയിലിൽ ഐശ്വര്യാ പറഞ്ഞിരുന്നു
വീടും ആകെ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും പണയം വച്ചാണ് ഐശ്വര്യയെ പഠനത്തിന് അയച്ചത് എന്ന് പിതാവ് പറയുന്നു മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച ഐശ്വര്യയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സ്കോളർഷിപ്പ് ഉണ്ടായിരുന്നു എന്നാൽ ഇതിന്റെ മുഴുവൻ തുകയും മകൾക്ക് ലഭിച്ചിരുന്നോ എന്ന് അറിയില്ല എന്ന് അച്ഛൻ ശ്രീനിവാസ് പറയുന്നു ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും കാരണം കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെയാണ് കുടുംബത്തിന് ഭാരം ആകാൻ ഇല്ല എന്ന് എഴുതി വെച്ച് ഐശ്വര്യ ആത്മഹത്യ ചെയ്തത് ഇത് കുടുംബത്തെ തളർത്തുകയാണ് ഐശ്വര്യയുടെ സഹോദരിയും സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
All rights reserved StrangeMedia.