അപ്രതീക്ഷിതമായായിരുന്നു ക്രിസ്റ്റിന ഫിഷർ എന്ന ആ വനിത ഗർഭംധരിക്കുന്നത് ഭർത്താവ് ഉപേക്ഷിച്ച അവർക്ക് ആ കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു അന്ഗനെയാണ് അവർ തന്റെ കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കളെ അന്വേഷിച്ചത് എന്നാൽ അതികം വൈകാതെ തന്നെ ഒരു ദമ്പതികൾ കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറായി എത്തി ഏറെക്കാലം ചികിൽസിച്ചിട്ടും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ആ ദമ്പതികൾ. സ്കാനിങ്ങിൽ നല്ല ആരോഗ്യവാനായ കുഞ്ഞിനെ അവർക്ക് ഒരുപാട് ഇഷ്ടമായി അവര് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചു. കുഞ്ഞിനെ തന്നെ കാണിക്കാതെ കൊണ്ടുപോകണമെന്ന ഒരു നിർദ്ദേശം ആ അമ്മ വച്ചിരുന്നു അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി ലേബർ റൂമിനു മുന്നിൽ കുഞ്ഞിനെ കൊണ്ടുപോകാൻ കാത്തിരിക്കുകയായിരുന്നു ആ ദമ്പതികൾ ഒടുവിൽ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയപ്പോഴാണ് കുഞ്ഞിന്റെ രൂപത്തിൽ ചില വ്യത്യാസം അവർക്ക് അനുഭവപ്പെട്ടത്.
തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ട്രെച്ചർ കോളിൻ സിൻഡ്രോം എന്ന ജനിതക പ്രശനമുള്ളതായി അവർ കണ്ടത് മുഖത്തെ പേശികൾക്കും എല്ലുകൾക്കും പൂർണ വളർച്ച ഉണ്ടാകില്ല ഇത്തരത്തിലുള്ള കുട്ടികൾക്ക് അത് മനസിലാക്കിയ ആ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു കുറച്ചു സമയത്തിന് സെഹ്‌സാൻ ബോധം തെളിഞ്ഞ ക്രിസ്റ്റീന ഈ വിവരം അറിഞ്ഞ് ആകെ തകർന്നുപോയി. ഒരു കുഞ്ഞിനെ സംരക്ഷിക്കാൻ പോന്ന സാഹചര്യത്തിൽ അല്ലയിരുന്നു ആ അമ്മ അപ്പോൾ എന്നാൽ വൈകല്യത്തോടെ ജനിച്ച തന്റെ കുഞ്ഞിനെ ദത്തെടുക്കാൻ ആരും തയ്യാറാകില്ലെന്ന് മനസിലാക്കിയ ആ അമ്മ ഏതു വിധേനയും അതിനെ വളർത്താൻ തീരുമാനിക്കുകയായിരുന്നു . ഭംഗിയില്ല എന്നുപറഞ്ഞ് ഉപേക്ഷിച് പോയ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് ആ അമ്മ തന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു അതോടെ ആ അമ്മയെ സഹായിക്കാൻ ഒരുപാടുപേർ തയ്യാറായി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുമുള്ള പണം സംഭാവനയായി ആ അമ്മയ്ക്ക് ലഭിച്ചു. ഇന്ന് ആ അമ്മയും കുഞ്ഞും സന്തോഷത്തോടെ ഇരിക്കുന്നു മറ്റു കുട്ടികളെപ്പോലെ പഠിക്കാനും കളിക്കാനും മിടുക്കിയായി അവൾ മാറിയിരിക്കുന്നു.
All rights reserved StrangeMedia.