വിമര്‍ശനങ്ങളേറ്റ് വാങ്ങി വിധുബാലയുടെയും ആനിയുടെയും ചര്‍ച്ച ഇങ്ങനെ

മലയാള ടെലിവിഷൻ പ്രേമികൾക്ക് ഏറെ പ്രിയങ്കരിമാരായ നടിമാരും അവതാരകമാരുമാണ് ആനിസ് കിച്ചണിലെ ആനിയും കഥയല്ലിത് ജീവിതം എന്ന പരിപാടിയിലെ വിധുബാലയും. സ്വദസിദ്ധമായ അവതരണ ശൈലിയാണ് ഇരുവർക്കും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എന്നാൽ ഇപ്പോൾ ആനിസ് കിച്ചൻ പ്രോഗാമിൽ വിധുബാല എത്തിയപ്പോൾ നടത്തിയ സംസാരമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇവരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത് സ്ത്രീകള്‍ അടിമകളെപ്പോലെ കഴിയേണ്ടവരാണെന്ന രീതിയിലുള്ള സംസാരമാണ്. ഇരുവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സംഭവം ചര്‍ച്ചയായി മാറിയതോടെ സമൂഹമാധ്യമത്തില്‍ ഉയരുന്നത്.

ഇത്തരം സംസാരം കഥയല്ലിത് ജീവിതം പോലുള്ള പരിപാടിയുടെ അവതരാകയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധി ആളുകളാണ് എത്തുന്നത്. പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറയുന്നത്. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമയെന്നാണ് ആനിയുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് രജീത് ലീല രവീന്ദ്രന്‍ എന്നയാള്‍ എഴുതിയ ഇത് കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ഇത് കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക് മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക എന്ന് രജിത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.’എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാല്‍ അറപ്പ് പാടില്ല, പെണ്ണായാല്‍ കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്, പെണ്ണായാല്‍ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടില്‍ ചെന്നു കയറുമ്പോള്‍ അവിടെ ഫ്രസ്‌ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാന്‍ ഇത് ഉപകരിക്കും. ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുന്‍ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോള്‍,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആന്‍ഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടില്‍ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാന്‍ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി. കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക് മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *