മലപ്പുറത്തെ അസീസ് ഷഹീന ദമ്പതികളുടെ മകൾക്ക് സംഭവിച്ചത്

രാത്രി കുഞ്ഞുങ്ങൾക്കൊപ്പം കിടന്നുറങ്ങുന്ന അമ്മമാർക്ക് താക്കീതുമായി ഒരു അനുഭവക്കുറിപ്പ് കിടന്നുറങ്ങുന്നതിനിടെ കഴുത്തിൽ മുടി കുരുങ്ങി മകൾക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ തുറന്നു പറയുകയാണ് അസി എന്ന യുവാവ് കുറിപ്പ് ആയിരക്കണക്കിന് പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത് ആരും ശ്രദ്ധിക്കാത്ത ഈ കൊച്ചു കാര്യം വരുത്തി വെക്കുന്ന വിനയെക്കുറിച്ച് തുറന്നെഴുതിയതിന് നിരവധി പേരാണ് അസിയുടെ പോസ്റ്റിനു താഴെ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത് ആ കുറിപ്പ് ഇങ്ങനെയാണ്

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് രാത്രി 3 മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് ലൈറ്റ് ഓഫ് ചെയ്തതിനാൽ ഇരുട്ടാണ് ഷെഹി കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് അവൾ പരിഭ്രമത്തോടെ പറഞ്ഞു മോളെ ഒന്നു നോക്കൂ എനിക്ക് അനങ്ങാൻ പറ്റുന്നില്ല ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് എന്റെ മുടി വലിച്ചിട്ട് കിട്ടുന്നില്ല ഉടനെ മൊബൈൽ ഫോണിന്റെ സ്ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി അപ്പോൾ കണ്ട കാഴ്ച ഷെഹിയുടെ മുടികൾ ചേർന്ന് കഴുത്തിനുചുറ്റും ചുറ്റി അമർന്ന് ശ്വാസം മുട്ടുകയാണ് മോൾ എനിക്ക് കൈകൾ വിറച്ചു കൂടുതൽ വെളിച്ചത്തിനുവേണ്ടി മൊബൈലിന്റെ ടോർച്ച് ഓൺ ചെയ്യാൻ നോക്കിയിട്ട് ടെൻഷൻ കാരണം പറ്റുന്നില്ല സ്ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപ്പെടുത്താൻ നോക്കി പക്ഷേ ആകെ കെട്ടുപിണഞ്ഞ് കയർ പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല

മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചത് ആകണം കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു ഞാൻ ഒരു മുൻകരുതലായ് മുടിക്ക് ഇടയിൽ വിരൽ കടത്തി കഴുത്തിലെ മുറുക്കം കുറയ്ക്കാൻ നോക്കി ലൈറ്റ് ഓൺ ചെയ്തു ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല കുറച്ച് മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലത് മുറുകുന്നു യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ചു മുടി മുറിക്കേണ്ടി വന്നു സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യാൻ കാരണം കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി മോളുടെ കരച്ചിൽ കേട്ട് അവളുടെ അടുത്തേക്ക് തിരിയാനായി നോക്കുമ്പോൾ കുഞ്ഞിന്റെ കരച്ചിലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതെ കിടന്നത് കൊണ്ടാണ് ഒരു വലിയ വിപത്തിൽ നിന്നും രക്ഷപ്പെട്ടത് എഴുന്നേൽക്കാനോ തിരിഞ്ഞു കിടക്കാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കുരുക്ക് മുറുകിയേനെ കുട്ടികളുടെ അടുത്തു കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടം ആകാതെ സൂക്ഷിക്കുക

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *