കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. 96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. ഇതിന് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ടായി. കന്നടയില്‍ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
ലോക്ഡൗണില്‍ ഭര്‍ത്താവ് നവീനൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ പറ്റുന്ന സന്തോഷം പങ്കുവച്ച് എത്തിയിരുന്നു ഭാവന. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കുന്ന ഭാവനയുടെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത്. കന്നഡ നിർമ്മാതാവായ നവീനെയാണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. കുടുംബിനിയായതോടെ സിനിമയിൽ അത്ര തന്നെ സജീവവുമല്ല താരം. എന്നാൽ ഇപ്പോൾ താരം ഇൻസ്റാഗ്രാമിലൂടെ രണ്ട് നയക്കുട്ടികളുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.മികച്ച തെറാപ്പിസ്റ്റുകൾ, നാല് കാലുകളും രോമങ്ങളും ഉണ്ട് എന്നാണ് ചിത്രത്തോടൊപ്പം താരം.
All rights reserved StrangeMedia.