ഷൂസുപോലുമില്ല കീറിയ ഉടുപ്പും പഴഞ്ചൻ സൈക്കിളും കൂടെ മത്സരിക്കുന്നവർ പുത്തൻ സൈക്കിളും ഹെൽമെറ്റുമായിട്ടും പക്ഷെ പിന്നീട് നടന്നത് ചരിത്രം ഒരൊറ്റ ചിത്രം കൊണ്ട് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ നെഞ്ചിൽ കൂടിപറ്റിയ ഒരു ബാലൻ. ഒപ്പം മത്സരിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട് മികച്ച സൈക്കിൾ അതിന് വേണ്ട സജ്ജീകരണങ്ങൾ പക്ഷെ അവന്റെ കയ്യിലുള്ളത് ഒരു സാധാരണ സൈക്കിൾ കാലിൽ ചെരുപ്പ് പോലുമില്ല കാരണം അവന്റെ വീട്ടിലെ അവസ്ഥ തന്നെയാണ് എന്നാൽ തന്റെ പരിമിതിയിൽ നിന്നും മത്സരിക്കാൻ അവൻ കാണിച്ച ആവേശം ഇന്ന് ലോകത്തിന്റെ കയ്യടി നേടുകയാണ്
കംബോഡിയയിൽ നിന്നാണ് ഈ കാഴ്ച പിച്ചിതിയറ എന്ന ബാലന്റെ ആവേശ ചിത്രം സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെയാണ് അവൻ താരമായത് എം ടി ബി 2020 സൈക്കിളിംഗ് പരിപാടിയിലാണ് ആധുനിക സൈക്കിളുള്ള സമപ്രയക്കാർക്കൊപ്പം മത്സരിക്കാൻ തന്റെ പഴഞ്ചൻ സൈക്കിളുമായി അവൻ എത്തിയത്. മറ്റുള്ളവർ പുത്തൻ സൈക്കിളിൽ ഹെൽമെറ്റും പ്രത്യേക വസ്ത്രങ്ങളും ധരിച്ച് മത്സരിച്ചപ്പോൾ ഒരു ചെരുപ്പ് പോലുമില്ലാത്ത നെഞ്ചിൽ കുത്തിയ നമ്പറുമായി അവന്റെ പഴഞ്ചൻ സൈക്കിളിൽ അമ്പരപ്പിക്കുന്ന പോരാട്ടം കായ്ച്ച വച്ചത്. സുഖമില്ലാത്ത അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്ന കുടുംബത്തിൽ നിന്നാണ് പിച്ചിന്റെ വരവ് ഈ ചിത്രങ്ങൾ വൈറലായതോടെ അവനെത്തേടി സഹായങ്ങളുമായി ഒട്ടേറെപ്പേർ രംഗത്തെത്തി. കംബോഡിയയിൽ യൂത്ത് മൂവ്മെന്റ് അസോസിയേഷൻ പ്രെസിഡൻറ് പുത്തൻ സൈക്കിൾ സമ്മാനിച്ഛ് അവനെ ചേർത്തുപിടിച്ചു ഇതിനൊപ്പം സൈക്കിളിന് പരിശീലനം സഹോദരങ്ങളുടെ പഠനം കുടുമ്പനത്തിന് സഹായം എന്നിങ്ങനെ അവനെ തേടി നന്മ നിറഞ്ഞ മനുഷ്യരുടെ കൂട്ടം എത്തുകയാണ്
All rights reserved StrangeMedia.