ഈ വളർത്തുനായയുടെ സ്നേഹത്തിന് മുന്നിൽ നമിച്ച് സോഷ്യൽ ലോകം

ഏവരുടെയും കണ്ണ് ഈറനണിയിച്ചു ഒരു വളർത്തുനായ. ജീവനില്ലാത്ത തന്റെ കളിക്കൂട്ടുകാരിയുടെ ശരീരം കണ്ടു എടുക്കാൻ രക്ഷാപ്രവർത്തകർക്ക് വഴികാട്ടിയായി വളർത്തുനായ. മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടി മുടിയിൽ ബുധനാഴ്ച ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ടു വയസ്സുകാരിയായ ധനു എന്ന് ധനുഷ്കയുടെ മൃതദേഹം.കണ്ടെത്താൻ സഹായിച്ചത് അവളുടെ വളർത്തുനായ കൂവിയും. ദുരന്തത്തിനുശേഷം ലേയങ്ങളിലെ നായകൾ അവരുടെ യജമാനന്മാരെ കാത്തിരിക്കുന്ന ചിത്രം രക്ഷാപ്രവർത്തകർ പങ്കുവച്ചിരുന്നു. കുവിയും അവരിൽ ഒരാളായിരുന്നു. ദുരന്ത ഭൂമിയിൽ നിന്നും രണ്ടര കിലോമീറ്റർ താഴെ പെട്ടിമുടി ആറിൽ പാലത്തിനു താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ കളിക്കൂട്ടുകാരിയായ ധനുനെ തേടി രാജമല യിലൂടെ അലഞ്ഞു നടന്ന കൂവി എന്ന വളർത്തു നായ എട്ടാംദിവസം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ കുഞ്ഞു ശരീരം അത്രമേൽ മാറിപ്പോയിരുന്നു.

എന്നിട്ടും ദുഃഖത്തിന് പാരമ്യത്തിൽ കുവി നിർത്താതെ കരഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ കാണാതായ ധനുഷ് യുടെ മൃതദേഹം പുഴയിൽ മരത്തിൽ തങ്ങിനിന്ന് നിലയിലാണ് കണ്ടെത്തിയത്. ദുരന്ത ഭൂമിയിലൂടെ ഓടിനടന്ന് കുവി ആണ് രക്ഷാപ്രവർത്തകർക്ക് മൃതദേഹം കാണിച്ചുകൊടുത്തത്. വളർത്തുനായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതൽ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കിനിൽക്കുന്ന നായയെ കണ്ട സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് മൃതദേഹം കിട്ടിയത്. വെള്ളത്തിൽ ഒരു മരക്കൊമ്പിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂന്നാർ അഡ്വഞ്ചർ ക്ലബ്ബിലെ സിന്തിലും ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ ആണ് കൂവിയെ പിന്തുടർന്ന് ധനുനെ കണ്ടെത്തിയത്. പിന്നീട് കുട്ടിയെ കണ്ടെത്തിയ പ്രദേശത്തുതന്നെ തളർന്നുകിടന്ന കൂവി രക്ഷാപ്രവർത്തകരുടെ ഉൾപ്പെടെ കണ്ണ് നനയിച്ചു. ധനുവിന്റെ മുത്തശ്ശി കറുപ്പായി മാത്രമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പെട്ടി മുടിയിൽ ടാറ്റ എസ്റ്റേറ്റ് വാർഡുകൾ ഇരുന്ന് സ്ഥാനത്ത് ഇപ്പോൾ മൺകൂനകൾ മാത്രമാണ്. ഇതിനിടയിൽ ഇനിയുമെത്ര പേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു ഉണ്ട്. രക്ഷപ്പെട്ട വരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇവരെല്ലാം തമിഴ് ഭാഷ സംസാരിക്കുന്നവരും ആണ്.

Leave a Reply

Your email address will not be published. Required fields are marked *