നാട്ടുകാർക്കുമുന്നിൽ തലതാഴ്ത്തേണ്ടിവന്ന അമ്മയ്ക്കും അച്ഛനും മോന്‍റെ സമ്മാനം കണ്ടോ? കണ്ണ് നിറഞ്ഞുപോയി

നാട്ടുകാർക്കുമുന്നിൽ തലതാഴ്ത്തേണ്ടിവന്ന അമ്മയ്ക്കും അച്ഛനും മോന്‍റെ സമ്മാനം കണ്ടോ? കണ്ണ് നിറഞ്ഞുപോയി. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു യുവാവിന്റെ കുറിപ്പാണ് .പട്ടിണി കിടന്ന നാളുകളിൽ ചോർന്നു ഒലിക്കുന്ന വീട്ടിൽ നിന്നും നല്ല ഒന്നാന്തരം വീട് വെച്ച യുവാവ് താൻ കടന്നു വന്ന വഴിയേ കുറിച്ചാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.വൈദേശ് മധു എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ ആണ്.ഒരു കഥ സൊള്ളാട്ടമാ ഇരുപത്തി മൂന്നു വർഷത്തെ കാത്തിരിപ്പിന്റെ കഥ .

ആ ഭിത്തിയിൽ ചാരി ഇരിക്കല്ലേ കൊച്ചെ തലയിൽ അഴുക്ക് പറ്റും.എന്റെ മോൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാണ് വൈദ്യതിയോ വെളിച്ചമോ ഇല്ലാതെ ഇരുന്ന കാലത്തു അയല്പക്കത്തെ വീട്ടിൽ ടിവി കാണാൻ പോയിരുന്നത് പതിവ് ആയിരുന്നു.അവിടെ തറയിൽ ഭിത്തിയോട് ചേർന്ന് ഇരിക്കുബോൾ എന്റെ ‘അമ്മ നേരിടേണ്ടി വന്നിരുന്ന സ്ഥിരം പല്ലവി ആയിരുന്നു.ടാർ ഷീറ്റ് ഇട്ടു ചോർന്നു ഒലിക്കുന്ന വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഉറങ്ങാതെ ചോർച്ച ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റി മാറ്റി കിടത്തി കൊണ്ട് ആയിരുന്നു അച്ഛനും അമ്മയും ഞങളെ വളർത്തിയത്.പല നാൾ പട്ടിണി കിടന്നിട്ടുണ്ട്.പലരുടെയും കടുപ്പിച്ച വാക്കുകൾക്ക് മുന്നിൽ തല താഴ്ത്തി നിന്നിട്ടുണ്ട്.ബ്ലൈടിന് പൈസ എടുത്തു ഒരാഴ്ച മുടങ്ങിയാൽ ചീത്ത പറയുന്ന അണ്ണാച്ചിയെ പേടിച്ചു ഒളിച്ചു ഇരുന്നിട്ടുണ്ട്.നാട്ടുകാർക്കുമുന്നിൽ തലതാഴ്ത്തേണ്ടിവന്ന അമ്മയ്ക്കും അച്ഛനും മോന്‍റെ സമ്മാനം കണ്ടോ? കണ്ണ് നിറഞ്ഞുപോയി.

Leave a Reply

Your email address will not be published. Required fields are marked *