ഈ ടീച്ചറാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, സംഭവം കണ്ടോ കൈയടിച്ചുപോകും.ഒരു കുട്ടിയുടെ ഭാവി നിർണയിക്കുന്നതിൽ അധ്യാപകർക്ക് ഉള്ള പങ്ക് ചെറുത് ഒന്നുമല്ല.കുട്ടിക്കാലത്തു അധ്യാപകരിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ കരുതൽ ആയിരിക്കും കുട്ടികളുട മുന്നോട് ഉള്ള യാത്ര.ഒരു അദ്ധ്യാപിക എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണം ആയിരിക്കുകയാണ് വള്ളത്തോളി യു പി സ്‌കൂളിലെ സീമ എന്ന അധ്യാപിക.ഈ ടീച്ചറെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് തിരൂരിലെ അധ്യാപകൻ ആയ അസ്ലം ആണ്.ഭിന്ന ശേഷി ക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്ക് ഒപ്പം പഠിക്കാൻ ഉള്ള അവസരം ഒരുക്കണം എന്ന് പറയുബോഴും അതിനു തയ്യാർ ആവാത്ത ഒരു ചെറിയ സമൂഹം നമ്മുടെ ചുറ്റിലും ഉണ്ട്.
എന്നാൽ ഭിന്ന ശേഷിക്കാരൻ ആയ ഒരു കുട്ടിയെ ചേർത്ത് നിർത്തി അഭിനന്ദിക്കാൻ തയ്യാർ ആകുന്ന സീമ ടീച്ചർ ആ കുട്ടിക്ക് നൽകുന്ന അംഗീകാരവും സുരക്ഷിതത്യവും ചെറുത് അല്ല എന്ന് പറയുകയാണ് തിരൂലേ അസ്‌ലം മാസ്റ്റർ.അദ്ദേഹം ഫെയ്ബുക്കിൽ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ ആണ്.ഏകദേശം രണ്ടു വര്ഷം മുൻപ് ഒരു യാത്രയപ് ചടങ്ങുമായി ബന്ധപെട്ടു വള്ളത്തോളിൽ ഉള്ള എ യു പി സ്‌കൂളിൽ എത്തിയത് ആയിരുന്നു.അതിനു ഇടയിലാണ് ഷിബിയെ കാണുന്നത്.അവനു എന്റെ കയ്യിൽ ഉള്ള ക്യാമറ കണ്ടപ്പോൾ ഒരു കൗതുകം.അവൻ ക്യാമറ ഒന്ന് വിശദമായി പരിശോദിച്ചു.അത് കണ്ടു സീമ ടീച്ചർ ചോദിച്ചു ഷിബി സെൽഫി എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് കേൾക്കേണ്ട താമസം അവന്റെ ഇടതു കൈ വിരൽ ഫോണ് ആയി മാറി എന്നിട്ടു സീമ ടീച്ചറെ സെൽഫി എടുക്കാൻ ക്ഷണിക്കുക ആയിരുന്നു.