മുന്നൂറ് രൂപക്ക് ആറടി മണ്ണിൽ ടെന്റ് കെട്ടി കിടന്ന പയ്യനോട് പലർക്കും പുച്ഛം.ഒടുവിൽ ആളാരാണെന്ന് അറിഞ്ഞ ഞെട്ടൽ

മുന്നൂറ് രൂപക്ക് ആറടി മണ്ണിൽ ടെന്റ് കെട്ടി കിടന്ന പയ്യനോട് പലർക്കും പുച്ഛം.ഒടുവിൽ ആളാരാണെന്ന് അറിഞ്ഞ ഞെട്ടൽ.ദാ ഈ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക്ക് മുന്നേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു.കർണ്ണാടകയിൽ എം ബി ബി എസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു ഓരോ സെമസ്റ്റർ എക്സാം കഴിയുബോഴും ഒരു അംബി യാത്ര പതിവാക്കി. കാറിൽ ആണ് യാത്ര പതിവുള്ളത്.ചെന്നാൽ തന്നെ സാധാരണ ഗോവൻ കോർണറയിൽ ഒരു കഫെ അതിൽ ആണ് താമസം.ബാത്റൂം അറ്റാച്ചഡ് റൂം.ആയിരം രൂപ ഒരു ദിവസം.അതിനു താഴെ എണ്ണൂറ് രൂപയുടെ മുറി.പക്ഷെ കോമൺ ബാത്റൂം .പക്ഷെ അതിനും താഴെ ആണെങ്കിൽ കഫെയുടെ സൈഡിൽ മുന്നൂറ് രൂപക്ക് ആറടി മണ്ണ് തരും.അവിടെ ഒരു റെൻറ് കെട്ടി അതിൽ കിടന്നു ഉറങ്ങാം.ബാത്റൂം അപ്പോഴും കോമൺ തന്നെയാണ്.

ആയിരം രൂപക്ക് എന്റെ മുറിയുടെ സൈഡിൽ ഇത് പോലെ ഒരുത്തൻ റെൻറ് അടിച്ചു കിടപ്പുണ്ട്.ഉള്ളിൽ ചെറിയ ജാട ഇട്ട് ഞാൻ റൂമിൽ കയറും.ഇടയ്ക്ക് ഫുഡ് വാങ്ങാൻ പുറത്തു ഇറങ്ബോൾ കരുതും പാവം പയ്യൻ എന്ന്.അങ്ങനെ ഇരിക്കെ പിറ്റേ ദിവസം രാവിലെ ആ പയ്യൻ കോമൺ ബാത്റൂമിൽ നിന്നും ഫ്രഷ് ആയി കൊണ്ട് ടെൻറ്റിൽ കയറി.ഈശ്യര ഇത് പ്രണവ് മോഹൻലാൽ ആണോ ഓടിച്ചെന്നു ചോദിച്ചു പ്രണവ് അല്ലെ ..അതെ ബ്രോ പ്രണവ് ആണ്.പിന്നെ എന്തൊക്കെയോ ചോദിച്ചു.എന്നെ പറ്റി ഒന്നും തന്നെ പറയാതെ അവരെ കണ്ട സന്തോഷത്തിൽ റൂമിൽ കയറി.പുള്ളി പിന്നാലെ വന്നു ചോദിച്ചു എന്താ പേര് എന്ന് .ഒരുമിച്ചു ഇരുന്നു ചായയും കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *