മുംബൈയിൽ കുറച്ചു ദിവസം മുൻപാണ് ട്രെയിൻ ഇടിച്ച ഒരു യാചകൻ മരിച്ചത്.മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അമ്പരപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വര്‍ഷങ്ങളായി തെക്കു കിഴക്കൻ മുംബൈയിലെ ചേരിയിൽ താമസിക്കുന്ന ബിരാണ്ടി ചന്ദ് ആസാദ് ആണ് ഭിക്ഷ എടുത്തിരുന്നത്. അറുപത്തി രണ്ട് വയസായ ആസാദിന്റെ ഭിക്ഷാടനം ഗോവണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. കഴ്ഞ്ഞ ഒരു ദിവസമാണ് പാളം കടക്കുന്നതിനടയിൽ ആസാദ് ട്രെയിൻ ഇടിച്ചു മരിക്കുന്നത്.
ഇതിനു ശേഷമാണ് മരിച്ച യാചകന്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ അവിടുത്തെ കാഴ്ച്ച കണ്ട ഞെട്ടിയത്. വീട്ടിലെ ഭൂരിഭാഗം സാധനങ്ങളും ടാർപോളിൻ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നുടാർപോളിൻ മാറ്റിയപ്പോൾ ബക്കറ്റുകളിലും ചാക്കുകളിലുമായി നാണയങ്ങൾ നിറച്ചു വെച്ചിരിക്കുകയായിരുന്നു.ഒരു ഡസൻ പോലീസുകാർ എട്ടു മണിക്കൂർ കൊണ്ടാണ് നാണയങ്ങൾ എന്നി തീർത്തത്. ആകെ ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയ്ക്കടുത്ത് നാണയങ്ങൾ ഉണ്ടായിരുന്നു.ബാങ്കിൽ നിന്നുള്ള പാസ്സ്ബുക്കുകളും റെസിപ്റ്റുകളും ഉണ്ടായിരുന്നു അവിടെ, ഇതിൽ ഏകദേശം 8 ലക്ഷത്തിനു മുകളിൽ ഡെപ്പോസിറ്റും ഉണ്ടായിരുന്നു.കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.ഷയർ ചെയ്യുക.മരിച്ചുപോയ പിച്ചക്കാരന്റെ വീട്ടില്‍ നിന്നും പോലീസിന് കിട്ടിയത് കണ്ടോ? ഞെട്ടി അയല്‍ക്കാര്‍.