മഞ്ജു-ദീലീപ് കല്യാണചിത്രങ്ങള്‍; മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍.കലോത്സവ വേദി വഴി സിനിമയിൽ എത്തി മലയാള സിനിമയിൽ നായികാ ആയി മാറിയ ആൾ ആണ് മഞ്ജു വാര്യർ.നടൻ ദിലീപിനെ വിവാഹം കഴിച്ചു എന്നേക്കുമായി സിനിമയോട് വിട പറഞ്ഞ മഞ്ജു വിവാഹ മോചനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് തിരികെ എത്തി.സിനിമ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച വിവാഹം ആയിരുന്നു മഞ്ജുവിന്റേയും ദിലീപിൻെറയും. സോഷ്യൽ മീഡിയ അത്ര സജീവം അല്ലാത്ത കാലത്താണ് ഇവരുടെ വിവാഹം നടന്നത്.പത്രം വഴിയാണ് ആരാധകർ പലരും ഇവരുടെ വിവാഹ വാർത്ത അറിയുന്നത് പോലും.മഞ്ജു വിനു കല്യാണ ദിവസം മേക്കപ്പ് ചെയ്തത് പ്രശസ്ത ബൂട്ടീഷൻ അനിലയാണ് .അനില പങ്കു വെച്ച വിശേഷം അറിയാം.
മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോ ഷൂട്ടിന് ഇടയിലാണ് എന്ന് ഇപ്പോഴും ഓർമയുണ്ട്.എന്റെ സുഹ്യത്തും കിരീടം ഉണ്ണിയുടെ ഭാര്യ ആയ സരസ്യതി ആണ് മഞ്ജുവിനെ മേക്കപ്പ് ചെയ്യാൻ വിളിച്ചത്.അന്ന് മുതൽ വിലമതിക്കുന്ന സൗഹ്യദം ആരംഭിച്ചു.അപൂർവം ആളുകളിൽ ഒരാൾ ആണ് മഞ്ജു.വളരെ അധികം ആത്മാർത്ഥതയും സത്യ സന്ധതയും ഉള്ള ആളാണ്.മഞ്ജുവിനു വേണ്ടി റിസപ്ക്ഷൻ മേക്കപ് ചെയ്ത ദിവസം എനിക്ക് മറക്കാൻ ആവില്ല.തിരുവനന്തപുരത്തു ഒമ്പത് വധുക്കളെ ഒരുക്കിയതിനു ശേഷം ഞങ്ങൾ കൊച്ചിയിൽ വന്നു അയിരുന്നു മഞ്ജുവിനെ റിസപ്‌ഷനായി ഒരുക്കിയത്,ആ ഒരു ഓർമ്മയാണ് ഇപ്പോൾ പങ്കു വെച്ച് വൈറൽ ആയി മാറിയിരിക്കുന്നത്.