മീനത്തില്‍ താലികെട്ടിലെ ദീലീപിന്റെ അനിയത്തി ഇപ്പോള്‍ ഇങ്ങനെ

മലയാള സിനിമയിലെ കുസ്യതി കുടുക്കുകൾ ആയ ബാല താരങ്ങളെ പ്രേക്ഷകർ എന്നും ഓർക്കാറുണ്ട്.താരങ്ങൾ എത്ര വലുത് ആയാലും സിനിമ പ്രേമികളുടെ ഉള്ളിൽ കുട്ടിത്തം ഉള്ള മുഖമാകും.ഒരു കാലത്തു സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന ബാലതാരമാണ് ബേബി അമ്പിളി. പഠനത്തിനുവേണ്ടി സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ കുടുംബിനിയായി അഡ്വക്കറ്റ് ആയും തിളങ്ങുകയാണ്. വാത്സല്യം, മീനത്തിൽ താലികെട്ട്, ഗോഡ്ഫാദർ, എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി അമ്പിളിയെ മലയാളികൾ മറക്കാനിടയില്ല ,ഓമനത്തമുള്ള മുഖമാണ് ബേബി അമ്പിളിയെ ഇന്നും മലയാളികൾ ഓർത്തിരിക്കാൻ കാരണം .ബേബി ശാലിനി ബേബി ശ്യാമിലിയും ബാലതാരമായി തിളങ്ങിനിന്ന തൊണ്ണൂറുകളിലാണ് മലയാള സിനിമാ ലോകത്തേക്ക് ബേബി അമ്പിളി എത്തുന്നത്. വ്യൂഹം ,വർത്തമാനകാലം, എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത് ,പിന്നീട് സർഗ്ഗം, ഗോഡ്ഫാദർ, സൗഹൃദം, അദ്വൈതം, കല്യാണപിറ്റേന്ന്, വാത്സല്യം, ഘോഷയാത്ര ,വാരഫലം, നമ്പർ 20 മദ്രാസ് മെയിൽ ,മിന്നാരം, തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ബാലതാരമായി എത്തി.

മലയാളത്തിലെ ആ കാലത്തേ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളിൽ എല്ലാം ബാലതാരമായി എത്താനുള്ള ഭാഗ്യം അമ്പിളിക്ക് ലഭിച്ചു.വാത്സല്യത്തിലെ ആ കുഞ്ഞു ചേച്ചിയും മിന്നാരത്തിലെ ചട്ടമ്പി പെണ്ണും മീനത്തിലെ താലികെട്ടിലെ വീപ്പക്കുറ്റി ആണ് പ്രേക്ഷക മനസിൽ ആദ്യം ഓടിയെത്തുന്ന കഥാപാത്രങ്ങൾ .മീനത്തിലെ താലികെട്ട് എന്ന ചിത്രത്തിൽ അനിയത്തി ആയി അഭിനയിച്ച അമ്പിളിയെ ദിലീപ് കളിയാക്കി വിളിക്കുന്ന പേരാണ് വീപ്പക്കുറ്റി .മീനത്തില്‍ താലികെട്ടിലെ ദീലീപിന്റെ അനിയത്തി ഇപ്പോള്‍ ഇങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *