ജീവിതത്തിൽ വിഷമം ഉണ്ടാകുമ്പോൾ ഞാൻ ഈ വീഡിയോ വീണ്ടും എടുത്തു കാണും.അപ്പോൾ പ്രത്യാശയോടെ ജീവിക്കാൻ ഉള്ള ഊർജം വീണ്ടും ലഭിക്കും.ആൽബറോ ബാൽക്കാസ് എന്ന ബാലനെ കുറിച്ച് 1991 ഇൽ നിർമിച്ച ഒരു ഡോക്യമെന്ററിക് താഴെ പോസ്റ്റ് ചെയ്ത കമന്റ് ആണിത്.ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ ആയ ടോമിയാണ് ഇത് നിർമിച്ചത്.അൽബേരയെ കുറിച്ച് കേട്ട് അറിഞ്ഞ ഇദ്ദേഹം ഇത് സത്യമാണോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു കൊളമ്പിയയിലേക്ക് വന്നത്.എണ്ണായിരത്തിൽ അധികം കിലോമീറ്റർ താണ്ടി കൊളമ്പിയയിൽ എത്തി ടോണി അവിടെ കണ്ട കാഴ്ചകൾ കണ്ടു ഞെട്ടി.ഒട്ടും സമയം കളയാതെ ടോണിയുടെ ക്യാമറ കണ്ണുകൾ ആൽബറോ എന്ന ബാലൻ ചെയ്യുന്ന പ്രവർത്തനം ഒപ്പി എടുത്തു.അനേകം പേരുടെ ജീവിതം മാറ്റി മറിച്ച മനം കുളിർപ്പിക്കുന്ന ആ ദൃശ്യങ്ങൾ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
കൊളമ്പിയയിലെ പ്രധാന നഗരങ്ങളിൽ ഒന്ന് ആയ ബുക്കോരമെങ്കിയുടെ ചേരികൾ നിറഞ്ഞ വടക്കൻ പ്രദേശത്താണ് അൽബറാ ബൽകസിന്റെ ജനനം.പഠിച്ചു വൈദികനോ ഡോക്റ്ററോ ആവണം എന്ന് ആയിരുന്നു അവന്റെ ആഗ്രഹം.പക്ഷെ അവന്റെ കുടുബത്തിനു അവനെ പഠിപ്പിക്കാൻ ഉള്ള ശേഷി ഇല്ലായിരുന്നു.ആൽബറാ സാധാരണ കുട്ടി ആയിരുന്നില്ല മറ്റു കുട്ടികളെ പോലെ കളിച്ചു നടക്കുന്നതിൽ ആയിരുന്നില്ല അല്ബേറയുടെ താല്പര്യം.ചേരിയുടെ ഭവനങ്ങളിൽ ആരും നോക്കാൻ ഇല്ലാതിരുന്ന വൃദ്ധരായവരെ പരിചരിക്കുന്നതിൽ ആയിരുന്നു ആൽബറായയുടെ ശ്രദ്ധ മുഴുവനും.ഒമ്പത് വയസ്സ് മാത്രം പ്രായം ഉള്ള ഈ ബാലൻ വൃദ്ധരെ പരിചരിക്കുന്ന രീതി പ്രഫഷണൽ പരിശീലനം ലഭിച്ച നേഴ്സുമാര് പോലും അതിശയിപ്പിക്കും.കൊച്ചു കുട്ടികളെ പരിചരിക്കുന്നത് പോലെ സ്നേഹത്തോടെ അവരെ കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്യും.