പോലീസ് സ്റ്റേഷനിൽ ചെന്ന് ഇരുന്നു പഠിക്കാൻ പഴയ കസേര ചോദിച്ചു കുട്ടി പിന്നീട് സംഭവിച്ചത് കണ്ടോ

പോലീസ് സ്റ്റേഷനിൽ ചെന്ന് ഇരുന്നു പഠിക്കാൻ പഴയ കസേര ചോദിച്ചു കുട്ടി പിന്നീട് സംഭവിച്ചത് കണ്ടോ.പോലീസുമാർക്ക് ഇടയിൽ ഇങ്ങനെയും പോലീസ് ഉണ്ട്.ഓഫീസിനു പിന്നിൽ ഇട്ടിരുന്ന പഴയ കസേര ചോദിച്ചു വന്ന കുട്ടിക്ക് രണ്ടു പുതിയ കസേര നൽകി പോലീസ്.ചേർത്തല ഡി വൈ എസ പി ഓഫീസിലെ പോലീസിന്റെ നല്ല മനസാണ് ഒരു കുഞ്ഞു മനസിനെ കൂടുതൽ സന്തോഷം പകർന്നത്.കഴ്ഞ്ഞ ദിവസമാണ് ഇരുന്നു പഠിക്കാൻ ഓഫീസിനു പിന്നിൽ ഇട്ടിരുന്ന കസേര ചോദിച്ചു ആറാം ക്‌ളാസുകാരൻ ഓഫീസിൽ എത്തിയത്.പഴയത് നൽകാതെ വിവരം ചോദിച്ചു അറിഞ്ഞ കുട്ടിയെ മടക്കി വിട്ട പോലീസ് അതിനു പിന്നാലെ പുതിയ കസേര വാങ്ങി നൽകുക അയിരുന്നു.

കനാൽ തീരത്തെ പുറമ്പോക്കിലെ കൂരയിലാണ് കുട്ടി കഴിയുന്നത്.വീട്ടിൽ കസേര ഇല്ലാത്തതു കൊണ്ടാണ് കസേര തേടി ഇറങ്ങിയത്.പുതിയ രണ്ടു കസേരകൾ ഡി വൈ എസ് പി ലാൽ കൈമാറി.പിന്നീട് ഉദോഗസ്ഥർ ആ കസേരകൾ വീട്ടിൽ എത്തിച്ചു നൽകുക ആയിരുന്നു.കുട്ടിയുടെ പിതാവ് അരക്ക് തളർന്നു കിടക്കുകയാണ്.മാതാവ് ലോട്ടറി വിറ്റ് കൊണ്ടാണ് കുടുംബം പുലർത്തുന്നത്.പോലീസ് സ്റ്റേഷനിൽ ചെന്ന് ഇരുന്നു പഠിക്കാൻ പഴയ കസേര ചോദിച്ചു കുട്ടി പിന്നീട് സംഭവിച്ചത് കണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *