ചോരക്കുഞ്ഞിനെയും കൊണ്ട് കണ്ണീരോടെ വീടിറങ്ങിയ യുവതിയുടെ ചിത്രം; കഥ അറിഞ്ഞ് കണ്ണുനിറഞ്ഞ് കേരളക്കര.!

ചോരക്കുഞ്ഞിനെയും കൊണ്ട് കണ്ണീരോടെ വീടിറങ്ങിയ യുവതിയുടെ ചിത്രം; കഥ അറിഞ്ഞ് കണ്ണുനിറഞ്ഞ് കേരളക്കര.!.മക്കൾ അച്ഛൻ ‘അമ്മ മാരെയും. അച്ഛൻ അമ്മമാർ മക്കളെയും വക വരുത്തുന്ന കാലം ആണ് ഇത് .രക്തബന്ധത്തിന് ഒരു വിലയും ഇല്ലാത്ത കാലം .എന്നാൽ രക്ത ബന്ധത്തിന് അപ്പുറം വിലയുണ്ട് .ഹൃദബന്ധത്തിന് എന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ കൊണ്ട് വീടിന്റെ പടി ഇറങ്ങുന്ന ഒരു യുവതിയുടെയും അവളെ യാത്ര അയക്കുന്ന ഒരു അമ്മയുടെയും ചിത്രമാണ് ഇത്. പ്രസവം കഴിഞ്ഞു പോവുന്ന അമ്മയാണ് ഇത് എന്ന് തോന്നുമെങ്കിലും രക്ത ബന്ധം ഒന്നും ഇവർ തമ്മിൽ ഇല്ല എന്നാൽ മഞ്ജു എന്ന ഈ ബിഹാറുകാരിക്ക് പെറ്റ അമ്മക്ക് സമമാണ് മാടക്കാൽ തറയിലെ സാവിത്രി രാമചന്ദ്രൻ എന്ന ഈ ‘അമ്മ.മഞ്ജു ദേവിക്ക് ലോക്ക് ഡൌൺ സമ്മാനിച്ച ഒരു ‘അമ്മയാണ് ഈ സാവത്രി.

ബിഹാർ സ്വദേശി ആണ് വിജയ കുമാരിയും മഞ്ജു ദേവിയും മാടക്കാൽ തറവാട്ടിലെ നേഴ്സ്സറിയിലെ 2 വർഷത്തോളം ആയി ജീവനക്കാർ ആണ് ഇരുവരും. വാടകക്ക് ആണ് എവിടെ ഇരുവരും. മഞ്ജുവിന് പ്രസവം അടുക്കുമ്പോൾ ബിഹാറിലേക്ക് പോവാൻ ആയിരുന്നു ഇവരുടെ പ്ലാൻ. എന്നാൽ ലോക്ക് ഡൌൺ തടസമായി. ഭാര്യയെ ബിഹാറിൽ എത്തിക്കാൻ വിജയ് പലരുടെയും സഹായം തേടി എന്നാൽ ഒന്നും നടന്നില്ല. ഒടുവിൽ കേരളത്തിൽ തന്നെ പ്രസവിക്കാം എന്ന് തീരുമാനിച്ചു. പക്ഷെ പ്രസവ സമയത്തു ആവട്ടെ ആശുപത്രിയിൽ സ്ത്രീകൾ തന്നെ വേണം ആയിരുന്നു. അത് വിഷമം ആയി പോയ ഇവർക്ക് മാടക്കൽ പഞ്ചായത്തിലെ അങ്കം കൂടിയായ സാവിത്രിയമ്മ അമ്മയുടെ സ്നേഹവുമായി എത്തുക ആയിരുന്നു. ഒരാഴ്ച ആശുപത്രിയിൽ കൂട്ടിരുന്നു സ്വന്തം മകളെയും കുഞ്ഞിനേയും പോലെ കൂട്ടിരിക്കുകയായിരുന്നു ആ സാവിത്രി എന്ന ‘അമ്മ.

Leave a Reply

Your email address will not be published. Required fields are marked *