ഒരു ഗതിയും പരഗതിയുമില്ലാതെ ചായവിറ്റ പയ്യന്റെ തലവര മാറ്റിയത് ഒരു ഫോട്ടോ; ഇപ്പോള്‍ കണ്ട് ഞെട്ടി ലോകം. ആളുകളുടെ തലവര മാറാൻ ഒരു നിമിഷം മതി. പാവപ്പെട്ടവർ പണക്കാർ ആകാനും പണക്കാർ പാവപ്പെട്ടവർ ആകാനും നിമിഷങ്ങളോ മണിക്കൂറോ മതിയാകും.അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒറ്റ ചിത്രം കൊണ്ട് ഒരു ചായ വില്പന നടത്തുന്ന ആളുടെ ജീവിതം മാറിയ കഥയാണ് ഇത്. രണ്ടായിരത്തി പതിനാല് സെപ്റ്റബറിൽ ജിയോ അലി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലൂടെ ആണ് അർഷാദ് ഖാൻ എന്ന പാക്സിതാനിൽ ഉള്ള ചായ വിൽപ്പനക്കാരൻ ശ്രദ്ധേ നേടുന്നത്.
നീല നിറം ഉള്ള കുർത്ത ധരിച്ചു നീല കണ്ണും കൂർത്ത നോട്ടവുമായി നോക്കുന്ന അര്ഷാദിന്റെ ചിത്രം പാക്സിതാനിലെ ചായ്‌വാല എന്ന പേരിൽ സാമൂഹ്യ മാധ്യമത്തിലും അന്താരാഷ്ട്ര മാധ്യമത്തിലും വൈറൽ ആയത് തുടർന്ന് ഇയാളുടെ ജീവിതം മാറി മറിഞ്ഞു. നിരവധി മോഡലിൽ അവസരവുംസിനിമയും പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ള അവസരം ഇവരെ തേടി എത്തി. എന്നാൽ നാല് വർഷത്തിന് ഇപ്പുറം ഉള്ള അര്ഷദിന്റെ വാർത്ത ആണ് വൈറൽ ആയി ഇരിക്കുന്നത്. ഒരു ഉറുദു വാർത്ത ചാനലാണ് അർഷാദിന്റെ വാർത്ത പുറത്തു വിട്ടത്. ചായ്‌വാല ചിത്രം വൈറൽ ആയതോടെ മോഡലിംഗ് രംഗത്ത് അർഷാദ് തിളങ്ങി. ഇതോടെ നിത്യേന ആവശ്യത്തിന് വേണ്ട പണം ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും അതിവേഗം ആയിരുന്നു വളർച്ച. ഇങ്ങനെ ലഭിച്ച വരുമാനം കൊണ്ട് ഒരു കഫെ തുടങ്ങിയിരിക്കുകയാണ് അർഷാദ്. അധിക സമയങ്ങളിലും കഫെയിൽ ഉണ്ടാവും എന്നും അർഷദ് പറയുന്നു