സ്വന്തം കാമുകനോ കാമുകിയോ വലിയ നിലയിൽ എത്തണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. വലിയ നിലയിൽ എത്തിയാൽ പങ്കാളികളെ ചതിക്കുന്നവരും കുറവല്ല. ഇപ്പോൾ ആന്ധ്രാ പ്രദേശിൽ നിന്നും കേൾക്കുന്നത് അത്തരത്തിലുള്ള ഒരു വാർത്തയാണ്. താഴ്ന്ന ജാതിക്കാരിയെ രഹസ്യമായി വിവാഹം കഴിച്ചിട് ഐഎസ് ഓഫീസർ ആയപ്പോൾ വേണ്ടന്ന് വെച്ചു. ആന്ധ്രാ പ്രദേശിലെ കടപ്പ സ്വദേശിയായ മഹേശ്വർ റെഡ്‌ഡിയാണ് കഥയിലെ നായകൻ. താഴ്ന്ന ജാതിയിൽ പെട്ട ഭവാനി എന്ന യുവതിയുമായി മഹേശ്വര പ്രണയത്തിലായിരുന്നു. ബന്ധുക്കളെയൊന്നും അറിയിക്കാതെ രഹസ്യ വിവാഹം ആയിരുന്നു ഇവരുടേത്. സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നാൽ ഉടനെ തങ്ങളുടെ കാര്യം വീട്ടിൽ പറയാമെന്നു മഹേശ്വര റെഡ്‌ഡി ഭാര്യയ്ക്കു വാക്ക് കൊടുത്തിരുന്നു. ഇന്ത്യൻ റെയിൽവേ ജോലിക്കാരിയായിരുന്നു ഭവാനി.
കൂടുതലറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.ഭവാനിയുടെ പണം ഉപയോഗിച്ചു മഹേശ്വർ റെഡ്‌ഡി സിവിൽ സർവീസ് പഠിച്ചു. ഇതേ തുടർന്ന് മഹേശ്വർ റെഡ്‌ഡിക് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 126 ആം റാങ്ക് നേടിയിരുന്നു. വിവാഹത്തെ കുറിച്ച് വീട്ടിൽ പറയാൻ പറയുമ്പോഴൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞു മഹേശ്വർ വിഷയം മാറ്റി. സിവിൽ സർവീസ് ലഭിച്ചതോടെ തന്റെ ഇപ്പോഴത്തെ ഭാര്യയ്ക്കു അന്തസ്സ് പോരെന്നും ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും അന്തസുള്ള ഒരാളെ കല്യാണം കഴിക്കണമെന്നും മഹേശ്വർ പ്ലാൻ ചെയ്തിരുന്നു. താൻ ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ ഭവാനി പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. എന്നാൽ ഇനിയൊരിക്കലും ഭവാനിയെ ഭാര്യയായി കാണാൻ ആകില്ലെന്നും വിവാഹമോചനം വേണമെന്നും മഹേശ്വർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ഇപ്പോൾ ഐഎസ് നേടിയപ്പോൾ ഭാര്യയെ ഉപേക്ഷിച്ച പുതിയ വിവാഹത്തിനു നോക്കുന്ന മഹേശ്വറിനെ കേന്ദ്ര ഗവണ്മെന്റ് മന്ത്രലയം സസ്പെന്ഷന് നൽകിയിരിക്കുകയാണ്.