മണ്ണിൽ പുതഞ്ഞു കല്ലുകൾക്കും വേരുകൾക്കും ഇടയിൽ ഒരു കുഞ്ഞു മുഖം. വിരലുകൾ ചുരുട്ടിപിടിച്ചു കൊണ്ട് കുഞ്ഞു കൈയും കാലും. ജീവനോടെ പാതി കുഴിച്ചു മൂടപ്പെട്ട ഒരു പൊതു ജീവൻ ആയിരുന്നു അത്. ഉത്തരാഗഡിലെ ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഈ കാഴ്ച കണ്ടു പെട്ടന്ന് ഒന്ന് അമ്പരന്നു. മണ്ണിനു മുകളിൽ ആ പിഞ്ചു മുഖം കണ്ടില്ലായിരുന്നു എങ്കിൽ ഒരു കൈകൊട്ടിന് അടിയിലോ, ടാക്ടർ ചക്രത്തിലോ പെടുമായിരുന്നു ആ കുഞ്ഞു മുഖം. ഭാഗ്യം ആ കുഞ്ഞു ഒന്നും സംഭവിച്ചില്ല.
എത്ര നേരം ആ കുഞ്ഞെ ചളിയിൽ പുതഞ്ഞു കിടന്നു എന്നറിഞ്ഞില്ല തൊഴിലാളികൾ ആ കുഞ്ഞിനെ കാണുമ്പോൾ ആ കുട്ടിക്ക് അനക്കം ഉണ്ടായിരുന്നില്ല. ചെറിയ കുഴി ഉണ്ടാക്കി ഒരു തുണി വിരിച്ചു കൊണ്ടാണ് ആ കുഞ്ഞിനെ മണ്ണിട്ട് മൂടിയത്. ഓടി കൂടിയതൊഴിലാളികൾ ഒരു നിമിഷം നിശബ്ദരായി നിന്നു എങ്കിലും . പിന്നെ ഒട്ടും വൈകാതെ തന്നെ കുഞ്ഞിനെ പുറത്തെടുത്തു ഒരു തൊഴിലാളി സ്ത്രീ ആ കുഞ്ഞിന്റെ കവിളിൽ നിന്നും മണ്ണ് തുടച്ചു നീക്കുന്നത് കാണാം. ആരെങ്കിലും തലോടിയപ്പോൾ ആവാം ആ കുഞ്ഞു ജീവൻ വീണ്ടും ചൂട് പിടിച്ചത് , അവർ അലറിവിളിച്ചുകൊണ്ട് ആ കുഞ്ഞു ജീവനെകൊണ്ട് ആശുപത്രിയിൽ പോയി അവിടെ നിന്ന് കിട്ടിയ പരിജരണം ആ കുരുന്നു ജീവനെ പറന്നു അകലാതെ കാത്തു. ആ പാവം തൊഴിലാളികൾക്ക് കൂടി ആയിരിക്കും ജീവൻ തിരിച്ചുകിട്ടിയത് ഇല്ല കരുണ വറ്റിയിട്ടില്ല.