ഇത് താൻടാ പോലീസ്…രക്ഷകനെപ്പോലെ ഒരു പോലീസുദ്യോഗസ്ഥൻ…വൈറലായ സംഭവം

ഇത് താൻടാ പോലീസ്…രക്ഷകനെപ്പോലെ ഒരു പോലീസുദ്യോഗസ്ഥൻ…വൈറലായ സംഭവം സൈദ് അബു താഹിർ തമിഴ് നാട്ടിലെ പോലീസ് കൊൻസ്ടബിൽ ആണ് 23 വയസ്സ് ഉള്ള ഇദ്ദേഹം മനുഷ്യൻ എന്ത് ആണെന്നും മനുഷ്യത്യം എന്ത് ആണെന്നും കാണിച്ചു തന്നു സിനിമ കഥയെ പോലും തോല്പിക്കുന്ന ആ സംഭവം ഇങ്ങനെ തമിഴ് നാട്ടിലെ തിരിച്ചിയിലെ ഒരു ഗ്രാമം പൂർണ ഗർഭിണി ആയ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി ഏഴു കിലോ മീറ്റർ അകലെ ഉള്ള ജില്ലാ ഹോസ്പിറ്റലിൽ ഭർത്താവ് എത്തിച്ചു.ഡോക്റ്റർ പറഞ്ഞു സിസേറിയൻ വേണം അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ് ആയ ബി പോസ്റ്റിവിന്റെ ഒരു യൂണിറ്റ് വേണം.ബ്ലഡ് ബാങ്ക് കോവിഡ് മൂലം അവധിയാണ് പരിഭ്രാന്തനായ ഭർത്താവ് രക്തം സംഘടിപ്പിക്കാൻ വേണ്ടി ഹോസ്പിറ്റലിന്റെ വെളിയിലേക്ക് ഓടി.

ഇയാളെ കണ്ട പോലീസ് കോൺസ്റ്റബിൾ ഇയാളെ പിടിച്ചു ചോദിച്ചു ലോക് ഡൗൺ ആണെന്ന് അറിയില്ലേ എന്നാൽ കഥ കേട്ട പോലീസുകാരൻ തന്റെ ബ്ലഡ് ഗ്രൂപ് ബി പോസിറ്റീവ് ആണെന്നും അപ്പോൾ തന്നെ കൂടെ ചെന്ന് കൊണ്ട് രക്തം നൽകാം എന്ന് സമ്മതിക്കുകയും ചെയ്തു.പ്രസവം കഴ്ഞ്ഞു അമ്മയും കുട്ടിയും സുഖമായി ഇരിക്കുന്നു ഇത് അറിഞ്ഞ എസ് പി ഈ പോലീസുകാരന് ആയിരം രൂപ സമ്മാനമായി നൽകി.ഈ കഥ കേട്ട തമിഴ് നാട് ഡി ജി പി പതിനായിരം രൂപ അദ്ദേഹത്തിന് നൽകി.തനിക്ക് സമ്മാനം ആയി കിട്ടിയ ആ തുക താൻ രക്തം നൽകിയ പാവപ്പെട്ട സ്ത്രീ ആയ സുലോചന എന്ന സ്ത്രീയുടെ ഹോസ്പിറ്റൽ ബിൽ അടച്ചു കൊണ്ട് ബാക്കി തുക ആ അമ്മയുടെയും കുഞ്ഞിന്റെയും കയ്യിൽ വെച്ച് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *