രോഗിയായ മകൾക്ക് വേണ്ടി ഈ അച്ഛൻ ചെയ്യുന്നത് കണ്ടോ തൊഴുതുപോകും ഈ മനുഷ്യന് മുന്നിൽ

മക്കൾ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കൾ ഇതൊക്കെ ഒന്ന് കാണണം ചോറ് വാരിത്തരമെന്ന് ആര് പറഞ്ഞിട്ടും അവൾ കേട്ടില്ല വാപ്പയെ നോക്കിയിരിപ്പാണ് മുറ്റത്തെ ചെമ്പരത്തി കാട്ടിനടുത്ത് വാപ്പയുടെ ശബ്ദം കേട്ടതും അവൾ ഒച്ചയെടുക്കാൻ തുടങ്ങി വാപ്പ വന്ന് കോരിയെടുത്തവളെ ഉമ്മ വച്ചു ആ നേരത്ത് അവളുടെ സന്തോഷത്തിന് എന്ത് ചന്തം ആയിരുന്നു നമ്മൾ വിഷമിച്ചാലും നമ്മൾ വിഷമിക്കാൻ പാടില്ല നമ്മുടെ ജീവൻ ഉള്ളയിടത്തോളം കാലം നന്നായി തന്നെ നോക്കും. കോഴിക്കോട് കക്കാട്ടിൽ തുണ്ടിപറമ്പത്ത് വീട്ടിൽ അഹമ്മദ് മോളെ ഒന്ന് ലാളിച്ചു മോൾ ജനിക്കുമ്പോൾ ഞാൻ ഗൾഫിലാണ് അവിടെ ഒട്ടകത്തെ നോക്കലും മരുഭൂമിയിലെ പണിയുമെല്ലാമായിരുന്നു വിസ തീർന്ന് പുതുക്കാൻ കൊടുത്ത മലയാളി പൈസയും കൊണ്ട് മുങ്ങി സ്പോൺസർ ആയിട്ടുള്ള അറബിയെ എനിക്ക് അറിയുകയുമില്ല വിസ ഇല്ലാത്തത് കൊണ്ട് പകൽ വെട്ടത്തിൽ ഇറങ്ങിയാൽ പിടിച്ച് ജയിലിൽ അടയ്ക്കും

പാസ്പോര്ട്ട് കയ്യിൽ ഇല്ലാത്തത് കൊണ്ട് നാട്ടിലേക്ക് തിരിച്ചു വരാനും വയ്യ ഒളിച്ചു കഴിയുകയാണെങ്കിലും തക്കം കിട്ടുമ്പോൾ എന്തെങ്കിലും പണിക്ക് പോകും ഒരു വൈകുന്നേരം നാട്ടുകാരനായ ഒരാളാണ് എന്നെ തേടിവന്ന് അറിയിക്കുന്നത് തന്റെ ഭാര്യ ഒരു അപകടത്തിൽമരിച്ചു ആ വണ്ടിയിൽ കുറേപേർ ഉണ്ടായിരുന്നു പലരുടെയും ജീവൻ നഷ്ടമായി എനിക്ക് നാട്ടിലേക്ക് പോയേപറ്റൂ എല്ലാവരും കൂടിയെന്നെ എംബസ്സിയിൽ കൊണ്ടുപോയി കുറച്ചുപൈസ പിഴയായി കൊടുത്ത് എന്നെ നാട്ടിലേക്ക് കയറ്റിവിട്ടു അണ്ണാൻ ഞാൻ മോളെ ആദ്യമായി കാണുന്നത് ഇടയ്ക്ക് വരുന്ന എഴുത്തുകളിൽ നിന്ന് വിശേഷങ്ങളൊക്കെ അറിയാറുണ്ടായിരുന്നു അവൾ ജനിച്ചപ്പോൾ ശരീരം മൊത്തം നീല നിറമായിരുന്നു സെറിബെറൽ പാൾസി ആണെന്ന് നാളേറെ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്.

ജനിച്ച അന്നുമുതൽ കിടന്ന കിടപ്പാണ് കിടക്കയിൽ തന്നെയാണ് എല്ലാം ചെയ്യുന്നത് അവളുടെ ഉമ്മ എപ്പോഴും എടുത്തുകൊണ്ട് നടക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് ഞാനും അതുതന്നെ ചെയ്തു. ആദ്യം ഞങ്ങൾ പെങ്ങളുടെ വീട്ടിൽ ആയിരുന്നു പിന്നെ എന്റെ ഒപ്പം കൊണ്ടുപോന്നു കുഞ്ഞു തനിച്ചല്ല അതുകൊണ്ട് ജോലിക്കും പോകാൻ പറ്റുന്നില്ല വീട്ടിലെ കാര്യങ്ങളൊക്കെ പരുങ്ങലിൽ ആയിത്തുടങ്ങി അങ്ങനെയാണ് വീണ്ടും ഒരു നിക്കാഹ് കഴിക്കുന്നത് അത് മോളുടെ കാര്യത്തിന് പ്രയോജനപ്പെടില്ല അവർ വഴക്കിട്ട് പോയി.പിന്നെയും ഒരു നിക്കാഹ് കഴിച്ചു അവരെകൊണ്ടും ഞാൻ മോളുടെ കാര്യമൊന്നും ചെയ്യിക്കാറില്ല ചെയ്യാം എന്നൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല മോൾ ഒരു ദിവസം വേദനിക്കുന്നപോലെ ഇടയ്ക്കിടയ്ക്ക് കരയാറുണ്ടായിരുന്നു

എന്താണ് കാര്യമെന്ന് പിടികിട്ടിയില്ല മാറിയില്ലെങ്കിൽ പിറ്റേന്ന് ഡോക്ടറെ കാണിക്കാമെന്ന് കരുതി കുറച്ചു കഴിഞ്ഞപ്പോളാണ് മെൻസസ് ആണെന്ന് മനസിലായത് മോളുടെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി നോക്കിയേനെ ഇപ്പോഴുമുണ്ട് എല്ലാമാസവും ആ വേദന മൂത്തമോളുവന്ന് തുണി ഉടുപ്പിക്കാനും പാഡ് വച്ചുകൊടുക്കാനും ഒക്കെ എന്നെ പഠിപ്പിച്ചുതന്നു. പഞ്ചായത്തിലെ ബ്ലോക്ക് റിസേർസ് സെന്റർ സങ്കടിപ്പിച്ചതായിരുന്നു ആഗ്രയിലേക്ക് ഉള്ള യാത്ര ഭിന്ന ശേഷിക്കാരായ വേറെയും കുട്ടികൾ ഉണ്ടായിരുന്നു ഇവൾ ഒഴിച്ച് ബാക്കി എല്ലാരും നടക്കും മോളെ തോളിൽ ഏറ്റി താജ്മഹൽ ചുറ്റി നടന്ന് കാണിച്ചുകൊടുത്തു

യാത്രപോകാൻ അവൾക്ക് വലിയ ഇഷ്ടമാണ് പക്ഷെ ഇപ്പോൾ എനിക്ക് വയ്യ ഈയടുത്ത് നെഞ്ചുവേദന വന്ന് ആശുപത്രിയിൽ പോയതാണ് ഹൃദയഗതമായിരുന്നു മൂന്ന് ബ്ലോക്ക് ആണുള്ളത് ആന്റിയോപ്ലാസി ചെയ്തു കുറച്ചു നാളത്തേക്ക് ഭാരം ഒന്നും എടുക്കരുതെന്ന് പറഞ്ഞാണ് എന്നെ ആശുപത്രിയിൽ നിന്നും വിട്ടത് അതുവരെ നല്ല കുട്ടിയായി നിന്നവൾ എന്നെ കണ്ടപ്പോൾ വാശികൂട്ടിയായി വന്ന അന്നുതന്നെ അവളെ എടുത്തുതുടങ്ങി പണ്ടത്തെപോലെയല്ല കുറച്ച് കഴിയുമ്പോഴേക്കും കിതപ്പ് വരും മോൾക്ക് 19 വയസ്സയിലെ മോൻ നല്ല കാര്യമാണ് മോളോട് പക്ഷെ അവന് ജോലിക്ക് പോകേണ്ട പന്തലും ലൈറ്റ് ആൻഡ് സൗണ്ടിന്റെ ഒരു കടയുമുണ്ട് ഈ മുറ്റത് നിറയെ ഓടേണ്ട കുഞ്ഞാണ് ഒരു കട്ടിലിൽ തന്നെ ജീവിതം മുഴുവൻ കഴിച്ചുകൂട്ടുന്നത് ഇതുപറയുമ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞൊഴുകുന്നണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *