ഒറ്റക്കായിപോയ യുവാവിന് വേണ്ടി 23 ആം വിവാഹവാർഷികത്തിൽ ഒരമ്മ ചെയ്തത് കണ്ടോ

ഇരുപത്തി മൂന്നാം വിവാഹ വാർഷികത്തിൽ ഒരമ്മ ചെയ്തത് കണ്ടോ. വലിയ മനസ്സിന് അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ മീഡിയ. ഇരുപത്തി മൂന്നാം വിവാഹ വാർഷികം മാത്രമായിരുന്നില്ല സീത തമ്പി എന്ന 47 കാരിക്ക് കഴിഞ്ഞുപോയത്. മകനെ പോലെ സ്നേഹിച്ച കൗമാരക്കാരന് ജീവൻ പകുത്ത് നൽകിയ ഒരു അമ്മയുടെ നന്മയുടെ ദിനം കൂടിയായിരുന്നു അത്‌. വ്യത്യസ്തമായ രീതിയിലാണ് സീതാ തമ്പിയും കുടുംബവും വിവാഹവാർഷികം ആഘോഷമാക്കിയത്. ഒരാളുടെ ജീവൻ രക്ഷിച്ചു കൊണ്ടുള്ള ഈ ആഘോഷത്തിന് കൈ അടിക്കുകയാണ് വാർത്ത കേട്ടവരെല്ലാം. തൻറെ ആരുമല്ലാത്ത നേരിട്ട് കണ്ടു വെറും ദിവസങ്ങൾ മാത്രം പരിചയമുള്ള ജയകൃഷ്ണൻ എന്ന 19 കാരന് സീതാ തമ്പിയെന്ന രണ്ട് പെൺമക്കളുടെ അമ്മ ഒരു വൃക്ക പകുത്തു നൽകുകയായിരുന്നു. ചെറുപ്പത്തിലെ അച്ഛനുമമ്മയും ഉപേക്ഷിച്ചുപോയ ഒരു ദളിത് ബാലൻ ആണ്‌ ജയകൃഷ്ണൻ. പാലക്കാട് കോട്ടായി ചെറുകുളം കൊറ്റമംഗലം സ്വദേശി. ജയകൃഷ്ണന് നന്നേ ചെറുപ്പത്തിൽ തന്നെ മാതാക്കളെ നഷ്ടപ്പെട്ടു. മുത്തശ്ശി ചെല്ലയാണ് വളർത്തിയത്.

അവിവാഹിതയായ വല്യമ്മയാണ് പിന്നെ വീട്ടിൽ ഉള്ളത്. ദാരിദ്ര്യം മാത്രം കൂട്ടിനുള്ള കുടുംബം. പ്ലസ് ടു പഠനം കഴിഞ്ഞു കമ്പ്യുട്ടർ പഠനത്തിനിടെയാണ് ജയകൃഷ്ണന് കാലിൽ നീര് വരുന്നതായി കണ്ടത്. അധികം വൈകാതെ രണ്ട്‌ വൃക്കകളും തകരാറിലാണെന്ന് മനസ്സിലായി. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്യേണ്ട സ്ഥിതി. കുറച്ച് പണം നൽകാനാണ് ദയ ട്രസ്റ്റ് പ്രവർത്തകർ അവനെ കാണാൻ പോയത്. എന്നാൽ ഈ യാത്ര പിന്നീട് ജയകൃഷ്ണന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ പോന്നതായിരുന്നു. ദയയുടെ പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർ ബൈജുവിനോട് ജയകൃഷ്ണൻ കണ്ണീരോടെ പറഞ്ഞ വാക്കുകൾ ആരുടേയും ഉള്ളുലയ്ക്കാൻ പോന്നതായിരുന്നു. അവൻ പറഞ്ഞു എനിക്ക് ജീവിക്കണം ചേട്ടാ എന്റെ മുത്തശ്ശിയും വല്യമ്മയും മരിക്കുന്നത് വരെ എങ്കിലും… അവർക്കാരുമില്ല. കണ്ണീരോടെയുള്ള ജയകൃഷ്ണന്റെ അപേക്ഷട്ട് കയ്യൊഴിയാൻ ദയ ട്രസ്റ്റ് പ്രവർത്തകർക്ക് സാധിച്ചില്ല. വൃക്ക ഉടനെ കിട്ടിയില്ലെങ്കിൽ അവന്റെ സ്ഥിതി ഗുരുതരമാകും എന്ന് മനസ്സിലായതോടെ ശസ്ത്രക്രിയയ്ക്കായി പല വഴികൾ നോക്കി. ഒന്നും ശരിയായില്ല. അങ്ങനെയാണ് സീത തമ്പിയെന്ന കോട്ടയം നീരിക്കാട് പുത്തൻ പുരയ്‌ക്കൽ ദിലീപ് തയുടെ ഭാര്യ മുന്നോട്ടുവന്നത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായ ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഡ്മിൻ പാനൽ അംഗവും സജീവ പ്രവർത്തകയുമാണ് സീത. ജയകൃഷ്ണന്റെ യാത്ര മരണത്തിലേക്കാണെന്ന് വ്യക്തമായതോടെ സ്വന്തം വൃക്ക പകുത്തു നൽകാൻ സീത തീരുമാനിച്ചു. എല്ലാ പിന്തുണയുമായി ഈ 47 കാരിയുടെ മക്കളായ കാശ്മീരിയും കാവേരിയും കൂടെ നിന്നു.ഒടുവിൽ ഈ ചൊവ്വാഴ്ച എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നു. സീതയുടെ നന്മയ്ക്ക് കയ്യടിക്കുന്നതിനോടൊപ്പം അവരുടെ കുടുംബവും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്കായി സീത മുന്നോട്ന്നപ്പോൾ രണ്ടു പെൺ മക്കളുള്ള അവരെ പലരും നിരുത്സാഹപ്ടുത്തി. പക്പ്പോൾ എല്ലാം കൂടെ വലിയ പിന്തുണയുമായി സീതയുടെ കുടുംബം ഉറച്ചു നിൽക്കുകയായിരുന്നു. സീതയുടെയും ജയകൃഷ്ണന്റെയും വൃക്ക ചേരുമെന്ന പരിശോധന ഫലം വന്നതോടെയാണ്‌ എല്ലാം പെട്ടെന്ന് നടന്നത്. പണം പിരിക്കാൻ 76 സ്ക്വാഡുകളിലായി 2500 പേർ രംഗത്തിറങ്ങി. ഒറ്റദിവസംകൊണ്ട് കോട്ടായി പഞ്ചായത്തിൽ നിന്നും മാത്രം അവർ പിരിച്ചത് 15 ലക്ഷം രൂപ. സീതയുടെ ഗൾഫിലുള്ള ഭർത്താവ് നാട്ടിലെത്തി ബന്ധപ്പെട്ട പേപ്പറുകളിൽ ഒപ്പിട്ട് നൽകി മടങ്ങി. ഞായറാഴ്ച ഇരുവരും ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയി.

Leave a Reply

Your email address will not be published. Required fields are marked *