അച്ഛന്റെ ജോലി ശൗചാലയങ്ങൾ വൃത്തിയാക്കുന്ന പണിയാണെന്ന് അറിഞ്ഞ് 3 പെണ്മക്കൾ ചെയ്തത് ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന്‌ ഇബ്‌ലീസിനോട് ചോദിച്ചാൽ അദ്ദേഹം ആലോചിക്കുക പോലും ചെയ്യില്ല. കാരണം താൻ തന്നെ ആണ് എന്ന് അദ്ദേഹം ഉത്തരം നൽകും. കാരണം സമ്പത്തു കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണെന്ന് മാത്രം. ഞാൻ ചെയ്യുന്ന ജോലി എന്താണെനു മക്കളോട് ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല ഞാൻ കാരണം അവർ ആരുടെയും മുന്നിൽ നാണം കെടരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇതൊരു പിതാവിന്റെ വാക്കുകളാണ്. തന്റെ പെണ്മക്കൾക്കു വേണ്ടി ജീവിതം മാറ്റി വച്ച ഒരു പിതാവിന്റെ വാക്കുകൾ. താൻ ചെയ്യുന്ന ജോലി എന്താണെന്നു മക്കൾ അറിഞ്ഞാൽ അത് അവരെ ഏറെ വേദനിപ്പിക്കും എന്ന് ആ പിതാവ്‌ ചിന്തിച്ചു. ജോലി ചെയ്ത ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കൾക്ക് വിദ്യാഭ്യസം നൽകി സോഷ്യൽ മീഡിയയിൽ വയറൽ ആയി കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ. ഫോട്ടോ ജേർണലിസ്റ്റ് ആയ ജി എം പി ആകാശാണ് ഇബ്‌ലീസ് എന്ന പിതാവിന്റെ കഥ പങ്കു വെച്ചത്. ലക്ഷക്കണക്കിനാളുകൾ ആണ്‌ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇബ്‌ലീസിന്റെ ജീവിതം ഇങ്ങനെ. ഇബ്‌ലീസിനു മൂന്ന് പെണ്മക്കളാണ്.മൂന്ന് പേരും നല്ല കഴിവുള്ളവർ. പഠിക്കാൻ മിടുക്കർ. അതുകൊണ്ട് തന്നെ അവരെ നല്ല പോലെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. ദിവസ വേതനത്തിൽ ജോലി ചെയ്യുന്നു എന്നാണ് ഇബ്‌ലീസ് മക്കളോട് പറഞ്ഞത്.നാടുകൾ തോറും ശൗചാലയങ്ങളും മറ്റും വൃത്തിയാക്കുന്ന ജോലി ആയിരുന്നു ഇബ്‌ലീസിന്റെത്.

ഇത് മക്കൾ അറിഞാൽ അവർക്ക് മാനക്കേടാവുമെന്നു അദ്ദേഹം കരുതി. ജോലി ചെയ്തു ലഭിക്കുന്ന പണം ഉപയോഗിച്ച് അദ്ദേഹം മക്കൾക്ക് പുസ്തകങ്ങൾ വാങ്ങി. ഒരിക്കലും ധരിക്കാൻ ഒരു ഷർട്ട് പോലും അദ്ദേഹം വാങ്ങിയിരുന്നില്ല.തന്റെ ജോലി അറിഞ്ഞാൽ മക്കൾ എങ്ങനെ പ്രതികരിക്കുമെന്നും അവർക്ക് അത്‌ ഒരു നാണക്കേടായി മാറുമോ എന്നൊരു ഭയം ആ അച്ഛന്റെ മനസ്സിൽ ഉയർന്നു. ഒരിക്കൽ മക്കൾക്ക് ഫീസ്‌ അടക്കാൻ നിവൃത്തിയില്ലാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോൾ കൂടെ ജോലി ചെയ്യുന്നവർ ഇബ്‌ലീസിന്റെ സമീപമെത്തി.

തങ്ങളെ സഹോദരന്മാരായി കാണണമെന്നും പറഞ്ഞുകൊണ്ട് ആ ദിവസത്തെ വേതനം അവർ ഇബ്‌ലീസിന്റെ കയ്കളിൽ വച്ച് കൊടുത്തു.തുടർന്ന് ഇങ്ങനെ പറഞ്ഞു. വേണമെന്നുണ്ടെങ്കിൽ ഒരു ദിവസം നമുക്ക് പട്ടിണി കിടക്കാം. പക്ഷെ നമ്മുടെ പെണ്മക്കൾ കോളേജിൽ പോകാതിരിക്കരുത്. ആ ദിവസം താൻ കുളിച്ചില്ലെന്നും ക്‌ളീനർ ആയിട്ടാണ് വീട്ടിൽ എത്തിയത് എന്നും ഇബ്ലീസ് പറയുന്നു. മക്കൾക്ക് കോളേജ് ഫീസ് അടക്കാൻ സാധിക്കാതെ വന്നപ്പോൾ താൻ എന്ത് ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ച് മക്കളോട് ഇബ്ലീസ് വെളിപ്പെടുത്തി. എന്നാൽ ആ മക്കൾക്ക് തന്റെ അച്ഛന്റെ ജോലി ഒരു കുറവായി തോന്നിയില്ല. മറിച്ച് അച്ഛനെ ചേർത്ത് നിർത്തി സംരക്ഷിക്കാനും സ്നേഹിക്കാനും ആണ് അവർ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *