ചലനമില്ലാത്ത കിടന്ന അമ്മയുടെ അടുത്ത് പിഞ്ചോമന എത്തിയപ്പോൾ സംഭവിച്ചത് കണ്ട് അത്ഭുതത്തോടെ ഡോക്ടർമാരും ബന്ധുക്കളും.ദൈവം വരെ തോറ്റു പോയി ഇ അമ്മയുടെയും മകൻറെ യും സ്നേഹത്തിനു മുന്നിൽ. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായി കോട്ടയം സ്വദേശിനി ബെറ്റിന. മൂന്ന് മാസം ഗർഭിണിയായിരുന്ന ബെറ്റിനയെ ശ്വാസാശം പോലും നിലച്ച മട്ടിൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് കാരിത്തോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരെ വെൻറ്റിലേറ്ററിൽ പ്രവേശിപ്പിച്ച ബെറ്റി നയുടെ ശരീരത്തിൽ ചെറിയ ഒരു അനക്കം എങ്കിലും ഉണ്ടാകണേ എന്ന പ്രാർത്ഥനയിൽ ഭർത്താവ് അനൂപ് മാത്യുവും മൂന്ന് വയസുകാരൻ മകനും ഇരുവരുടെയും മാതാപിതാക്കളും പുറത്തു കാത്തിരുന്നു.ഓരോ പ്രാവശ്യവും പുറത്തുവരുന്ന ഡോക്ടർമാരും നഴ്സുമാരും പറയുന്ന ശുഭ വാർത്ത കേൾക്കാൻ ഏവരും കാത്തിരുന്നു.ഒരു ദിവസം പതിനയ്യായിരം രൂപയുടെ വരെ മരുന്നുകൾ ആ ശരീരത്തിൽ എത്തുന്നത് ബെറ്റിന അറിഞ്ഞില്ല.
അവൾക്ക് വേണ്ടി പുറത്ത് കാവൽ ഇരിക്കുന്നവരെകുറിച്ചും അറിഞ്ഞിരുന്നില്ല. സ്വർണം പണയം വെച്ചും ഉള്ളതെല്ലാം വിറ്റുപെറുക്കിയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒക്കെ സഹായം തേടിയും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു കെ.എസ്.ഇ ബി ജീവനക്കാരനായ ഭർത്താവ് അനൂപ്.എന്ത്രസഹായമി ല്ലാതെ ജീവൻ നിലനിർത്താമെന്ന അവസ്ഥ വന്നതോടെ ഒന്നര മാസത്തിനുശേഷം ബെറ്റിനയെ ഐസിയുവിലേക്ക് മാറ്റി.അപ്പോഴേക്കും വയറ്റിനുള്ളിൽ ഒരാൾ ഉണ്ടെന്ന് അറിയിപ്പ് ചലനങ്ങളിലൂടെ ആ കുഞ്ഞു ജീവൻ നൽകി തുടങ്ങി.അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന ശ്രമത്തിൽ കടുത്ത ആന്റിബയോട്ടിക്കുകൾ നൽകിയതിനാൽ സ്വാഭാവിക അബോർഷൻ പ്രതീക്ഷിച്ച ഡോക്ടർമാർക്ക് ഈ ചലനങ്ങൾ ശരിക്കും അത്ഭുതം തന്നെയായി. ചികിത്സയുടെ പലഘട്ടങ്ങളിലും വിദഗ്ധരുടെ അഭിപ്രായം തേടിയിരുന്നു.മെഡിക്കൽ കോളേജിൽ വിദഗ്ധാഭിപ്രായം തേടിയപ്പോൾ കുഞ്ഞിനെ അബോർട് ചെയ്ത് അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന് നിർദ്ദേശം വരെ ലഭിച്ചിരുന്നു.എന്നാൽ കുഞ്ഞിനെ നശിപ്പിക്കാൻ ഉള്ള മനസ്സ് ആർക്കും ഉണ്ടായിരുന്നില്ല.