ഈ അച്ഛനും മോളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. കാഴ്ച നഷ്ടപ്പെട്ട അച്ഛൻറെ ചങ്കിടിപ്പും കണ്ണുമാണ് മകൾ. മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവരുടെ മനസ് നിറയ്ക്കും ഇതൊക്കെ കാണുമ്പോൾ. നന്നേ ചെറുപ്പത്തിൽ കാഴ്ച നഷ്ടപ്പെട്ടതാണ് കേളുവിന്. പക്ഷേ അകക്കണ്ണിലെ വെളിച്ചം കൊണ്ട് കേളുവിന് പ്രകൃതിയെ അറിയാം. നാട്ടിലെ ഓരോ കോണുകളും അറിയാം. ഇവ ഓരോന്നും ഈ അച്ഛന് അന്യമല്ലാതാക്കുന്നത് മകൾ പ്രവീണയാണ്. അവരുടെ ആത്മബന്ധമാണ്. 3 വയസ്സുള്ളപ്പോഴാണ് കേളുവിന് കാഴ്ച നഷ്ടപ്പെട്ടത്. കൂട്ടുകാരുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണിൽ മണൽ കയറിയതാണ് കാഴ്ച നഷ്ടമാവാൻ കാരണം. ചികിൽസിച്ചു ഭേദമാക്കാനുള്ള പണമില്ലായിരുന്നു. ജനിച്ചു ഒരുമാസം പ്രായമുള്ളപ്പോൾ തന്നെ അമ്മ നഷ്ടപ്പെട്ടിരുന്നു. പിന്നെ ഇളയമ്മയോടൊപ്പം ആയിരുന്നു ജീവിതം.ദുരിതനാളുകൾ പലത് കഴിഞ്ഞു. ഇതിനിടെ ജീവിതത്തിലെ നല്ല പാതിയായി അമ്മു എത്തി.
ഇരുട്ടിലേക്ക് പ്രകാശം പരത്തുകയായിരുന്നു മകൾ പ്രവീണയുടെ വരവ്.അങ്കണവാടിയിൽ പോകാൻ തുടങ്ങിയതോടെയാണ് പ്രവീണ അച്ഛന്റെ സന്തത സഹചാരി ആയത്. ദിവസവും കൊണ്ടുവിടുന്നതും പഠനം കഴിയുന്നതുവരെ കാത്തിരിന്ന് മകളെ കൂട്ടിക്കൊണ്ടു വരുന്നതും കേളുവിന്റെ ജോലിയായി.കുടുംബത്തിന്റെ വിഷപ്പ് മാറ്റാൻ അംഗനവാടിയിൽ നിന്നും കിട്ടുന്ന ഭക്ഷണം പ്രവീണ വീട്ടിലെത്തിക്കും.പ്രവീണയുടെ കൂട്ട് കേളുവിന് വലിയ തണലായി മാറി. ആ നടത്തം ആരംഭിച്ചിട്ട് 9 വർഷമായി. ദിവസം കഴിയുന്തോറും ആ കൂട്ട് ദൃഢമാവുകയാണ്.മകൾ കാണുന്നത് അതേപടി മനസ്സിൽ പതിയുന്നുവെന്ന് കേളു പറയുന്നു. മകളുടെ സ്കൂളിലെ ആവശ്യങ്ങൾക്കെല്ലാം കേളു ഓടിയെത്തും. കൂട്ടുകാർക്കിടയിൽ അഭിമാനത്തോടെ പ്രവീണ അച്ഛനെയും കൊണ്ട് നടക്കും. തന്റെ പഠനവിവരങ്ങൾ അറിയുവാൻ അധ്യാപകരെ കാണിച്ചുകൊടുക്കും. വീടിനു പുറത്തേക്കുള്ള യാത്രകളിലെല്ലാം മകൾ തന്നെയാണ് കൂട്ട്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങളും കഥകളും മകളുമായി പങ്കുവെച്ച് ആയിരിക്കും യാത്ര.
ഓരോ ദിവസവും മകളുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ മകൾ അച്ഛനോട് പറയും. അവരുടെ മാത്രം ലോകമാണ് ഇങ്ങനെയുള്ള യാത്രകൾ. മകൾക്ക് എന്ത് വേണമെന്നു പറഞ്ഞാലും വാങ്ങി കൊടുക്കുമീയച്ഛൻ. കുഞ്ഞുകുട്ടിയാണെങ്കിലും ഉത്തരവാദിത്വമുള്ള രക്ഷകനായി അച്ഛനെ കൂടെ കൂട്ടി നടക്കുകയാണ് പ്രവീണ. കുടുംബം പുലർത്താൻ ജോലികൾക്കു പോകേണ്ടിതിനാൽ ഭർത്താവിനു കൂട്ടായി നടക്കാൻ കഴിയുന്നില്ലാ എന്ന ദുഃഖം മകളിലൂടെ മാറുമെന്ന് അമ്മ പറയുന്നു. കുസൃതിയുടെ ലോകത്തുള്ള കുഞ്ഞനുജൻ പ്രണവിന് വേണ്ട കരുതലുകൽ നൽകാനും പ്രവീണ ശ്രദ്ധിയ്ക്കാറുണ്ട്.കാഴ്ചയില്ലാത്ത അച്ഛന്റെ കണ്ണാണ് പ്രവീണ.ആ അച്ഛൻ സ്നേഹനിധിയായ മകളിലൂടെ വീണ്ടും എല്ലാം കാണുന്നു.കൊടുക്കാം സ്നേഹനിധിയായ ആ അച്ഛനും മകൾക്കും ഇന്നത്തെ ലൈക്കും ഷെയറും. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക.