സ്വന്തം വിവാഹം സ്വയം നടത്തേണ്ടിവന്ന യുവതിയുടെ കുറിപ്പ് ഇങ്ങനെ

കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ കാണുമ്പോൾ ഒരു 1000 രൂപ ഇല്ലാത്തോണ്ട് ഫോട്ടോ എടുക്കാതെ പോയ എൻറെ കല്യാണത്തെക്കുറിച്ച് ഞാൻ ഓർക്കാറുണ്ട്. സ്വന്തം വിവാഹത്തെക്കുറിച്ച് നീതു പോൾസൻ എന്ന യുവതി ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ. ആണിനായാലും പെണ്ണിനായാലും വിവാഹത്തെക്കുറിച്ച് ചില സങ്കല്പങ്ങളൊക്കെ ഉണ്ടാകും. പാട്ടുപുടവ ചുറ്റി ആഭരണങ്ങൾ അണിഞ്ഞു സുന്ദരിയായ വധുവായി ഒരുങ്ങുന്ന ആ ദിവസത്തെക്കുറിച്ചാണ് മിക്ക പെൺകുട്ടികളും സ്വപ്നം കാണുന്നത്. സാമ്പത്തിക പരിമിതികൾമൂലം വിവാഹസ്വപ്നങ്ങൾ നിഷേധിക്കപ്പെട്ടവരും ഉണ്ട്. ഒരു ചെറിയ താലിച്ചരടിൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ. അവരുടെ കുടുംബജീവിതത്തിന് ചിലപ്പോൾ മറ്റെന്തിനെക്കാളും ഭംഗി ഉണ്ടായിരിക്കും. സമനം ഉണ്ടായിരിക്കും.

തൊടുപുഴ സ്വദേശിനിയായ നീതു പോൾസൻ എന്ന യുവതിയുടെ കഥയും അങ്ങനെയായിരുന്നു.സ്വന്തം വിവാഹം സ്വന്തമായി നടത്തിയ കഥയാണ് നീതുവിന് പറയാനുള്ളത്.കല്യാണ ദിവസം നീതു ഉടുത്ത സാരിയുടെ വില 750 രൂപയാണ്. ഭക്ഷണ ചെലവ് 650 രൂപയും. ആഡംബര വിവാഹങ്ങൾക്കിടയിൽ ഇങ്ങനെയുല വിവാഹങ്ങൾ നടക്കുണ്ടെന്ന് നാമറിയണം. തിരിച്ചറിയണം.സ്വന്തം വിവാ്വയം ഏറ്റെടുത്ത് നടത്തേണ്ടിവന്ന യുവതിയുടെ കുറിപ്പ് സോഷ്യീഡിയയിൽ വൈറലാകുന്നു. നീതു എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വയറൽ ആവുന്നത്.കല്യാണത്തിന് പൈസ ഒന്നും തരില്ല വേണമെങ്കിൽ ഒരാളായി കൂടെ നിൽക്കാമെന്ന് പറഞ്ഞ് ചെറിയച്ഛനും അമ്മയും പിന്മാറിയപ്പോഴാണ് സ്വന്തം വിവാഹം എന്നത് എന്റെ മാത്രം ഉത്തരവാദിത്തം ആയി മാറിയത്. എനിക്ക് മുൻപിൽ 2 രണ്ട് ഓപ്ഷനുണ്ടായിരുന്നു. ഒന്നുകിൽ വിവാഹം. ഇതൊന്നുമല്ലാത്ത ലിവിങ് ടുഗതർ ജീവിതം.ലിവിങ് ടുഗെദറിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടും അമ്പലത്തിൽ വിവാഹം നടത്തണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടും ഞാൻ ആദ്യത്തെ ഓപ്ഷൻ തെരഞ്ഞെടുത്തു.ഒരു ചെറിയ മാലയും ജിമിക്കികമ്മലും മോതിരവും വളയും പിന്നെ ബാങ്കിലുള്ള കുറച്ച് രൂപയുമായിരുന്നു എൻറെ ആകെ സമ്പാദ്യം. വനിതാ മാസികയിൽ വെഡിങ് പ്ലാനുകൾ എന്നൊരു പംക്തി ആയിടയ്ക്ക്ു. ലക്ഷങ്ങളും കോടികളും പൊടിപൊടിക്കുന്ന കല്യാണങ്ങളെകുറിച്ചായിരുന്നു ആ ലേഖനം എങ്കിലും ആദ്യം വാങ്ങേണ്ടത് സ്വർണമാണ് ഞാൻ മനസ്സിലാക്കി. ഇതിനിടയിൽ അമ്മയും ചെറിയച്ഛനും നിശ്ചയം വെക്കാൻ തയ്യാറായി. 15 ആളു ക്ഷണിച്ചു. അവർക്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു. മുഹൂർത്തം കുറിച്ചു. നിശ്ചയത്തിനിടാൻ മുണ്ടും നേര്യതുമാണ് ഞാൻ തിരഞ്ഞെടുത്തത്. വില കുറവായിരുന്നു അതിന്റെ പ്രത്യേകത. 270 രൂപ ആയിരുന്നു അതിന്റെ വില. ബാങ്കിലുള്ള പൈസ കൊണ്ട് ഒന്നര പവന്റെ മാലയും താലിയും മോതിരവും വാങ്ങി.ഒപ്പം ടെൻഷനും തുടങ്ങി. കയ്യിൽ വളരെ കുറച്ച് തുക മാത്രമേ ഉള്ളൂ. എല്ലാ പെൺകുട്ടികളെയും പോലെ വിവാഹത്തെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *