മാതാപിതാക്കളെ അനാഥമന്ദിരത്തിൽ ഉപേഷിക്കുന്നവർ ഒക്കെ ഈ 9 വയസുകാരന്റെ കാൽ കഴുകി വെള്ളം കുടിക്കണം

അച്ഛന് മരുന്ന് വാങ്ങണം അതിനായി എന്ത് കഷ്ടപെടാനും തയ്യാർ ഇത് ഒരു മകന്റെ വാക്കുകളാണ് ഒൻപതുവയസുകാരനായ അച്ഛനോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ കഥ .മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും അനാഥമന്ദിരത്തിൽ ആകുന്നതു മൊക്കെ നമ്മൾ ദിനം പ്രതി സോഷ്യൽ മീഡിയ വഴി വാർത്തകൾ കാണാറുണ്ട് .വളർത്തി വലുതാക്കിയ മാതാപിതാക്കളെ നിഷ്ടുരം അനാഥമന്ദിരത്തിലേക് തള്ളിവിടുന്നവരും ഉപേക്ഷിക്കുന്നവരും ഇതൊന്ന് കാണണം . ഈ കൊച്ചുമിടുക്കന്റെ കാൽതൊട്ട് തൊഴണം കാരണം മറ്റൊന്നുമല്ല ഈ ഒൻപതാം വയസിൽത്തന്നെ ഷിം നിറവേറ്റുന്ന ഉത്തരവാദിത്ത്വങ്ങൾ അത്രയ്ക്കും വലുതാണ് . അസുഖങ്ങൾ ബാധിച്ച് എഴുന്നേൽക്കാൻ പോലും ആവാതെ കിടന്ന കിടപ്പിലുള്ള അച്ഛന് മരുന്ന് വാങ്ങാനും അവൻ കഷ്ടപ്പെടുകയാണ് .

സ്കൂൾ വിട്ടു വന്നിട്ട് ആക്രി പെറുക്കി വിറ്റു കിട്ടുന്ന കാശു കൊണ്ട് വന്നിട്ടാണ് ഷിം അച്ഛനെ പൊന്നുപോലെ നോക്കുന്നത് . തളർന്നുകിടക്കുന്ന അച്ഛൻ അവനൊരു ഭാരമല്ല തന്നാൽ കൈയ്യുന്ന പോലെ ഭക്ഷണം പാകം ചെയ്യുന്നതും ഈ കൊച്ചു മിടുക്കൻ തന്നെ പാകം ചെയ്യുന്നത് മാത്രമല്ല ഊട്ടുന്നതും ഈ ദൈവതുല്യനായ മനസുള്ള മകനാണ് . ഇതൊക്കെ ഈപ്രായത്തിൽ എങ്ങനെ സാധിക്കുന്നു എന്നുള്ള ചോദ്യത്തിന് ആ കൊച്ചു മിടുകന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു അച്ഛനാണ് എന്റെ എല്ലാം അച്ഛനില്ലാതെ എനിക്ക് ജീവിക്കാനാകില്ല ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല എന്റെ ഉത്തരവാദിത്ത്വമാണ് .

എന്നാണ് അവൻ പറഞ്ഞത് അതും പറഞ്ഞ് അവൻ അവന്റെ ജോലിയിൽ മുഴുകി കൂടുതൽ പറയാനും അവൻ താല്പര്യം കാണിച്ചില്ല . ഒരു പക്ഷെ കളയാൻ അവന് സമയം ഉണ്ടാവില്ല ജോലി ചെയ്യണം മരുന്ന് വാങ്ങണം പാചകം ചെയ്യണം സ്കൂളിൽ പോവണം പഠിക്കണം ഇതൊക്കെ ഒരു ഒൻപതു വയസുകാരൻ ചെയ്യുമ്പോൾ അത് അഭിനന്ദനം അർഹിക്കുന്ന പ്രവർത്തി തന്നെ ആണ് . ആ മകന് ജന്മം നല്കാൻ സാധിച്ച ആ പിതാവ് ഭാഗ്യവാൻ തന്നെയാണ് . മാതാപിതാക്കളെ അനാഥ മന്ദിരത്തിൽ തള്ളുന്നവർ ഇതൊക്കെ ഒന്ന് കാണണം . കാരണം അത്തരക്കാർക്ക് മാതൃക തന്നെയാണ് ഷിം എന്ന ഒൻപതു വയസുകാരൻ.

Leave a Reply

Your email address will not be published. Required fields are marked *