രോഗിയുമായി ആംബുലൻസ് ബ്ലോക്കിൽ പെട്ടതോടെ ആംബുലൻസിനു വഴി ഒരുക്കി മുന്നിൽ ഓടിയ ട്രാഫിക്ക് പോലീസുകാരന്റെ വീഡിയോ നേരത്തെ കേരളക്കര ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതാ അത്തരത്തിലുള്ള മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത്. ഗതാഗത കുരുക്കിൽ പെട്ട് വലഞ്ഞ ഗർഭിണിക്ക് അസ്വസ്ഥത തുടങ്ങിയതോടെ ബസിനു മുന്നിലൂടെ ഓടി ബസിനു വഴി ഒരുക്കി ബസ് കണ്ടക്ടർ. നന്മ മനസ്സ് തന്നെ. ഗതാഗത കുരുക്കിൽ പെട്ട് വലഞ്ഞ ഗർഭിണിയെ സഹായിച്ച് ബസ് ജീവനക്കാരും പോലീസും. ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് മണിക്ക് ആണ് സംഭവം. പനി മൂര്ച്ഛിച്ചതിനെ തുടർന്ന് പാലക്കാട് കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് പോകുന്നതിത്തിനിടയിലാണ് പാലക്കാട് സ്വദേശിനിയായ യുവതിയും അമ്മയും മറ്റു രണ്ടു സ്ത്രീകളും സ്വകാര്യ ബസിൽ കയറിയത്.
കുതിരാൻ മേഖലയിൽ അറ്റകുറ്റ പണി നടക്കുന്നതിന്റെ ഭാഗമായി വൈകിട്ട് ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. കുരുക്കിൽ മുക്കാൽ മണിക്കൂറോളം ബസ് കിടന്നു. ഈ സമയത്താണ് യുവതി അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് നടത്തറ സ്വദേശിയായ ബസ് കണ്ടക്ടർ റജിയും ഡ്രൈവർ പീച്ചി സ്വദേശി കണ്ണനും ഹൈവേ പോലീസിനെ വിവരം അറിയിച്ചു. ഗാതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാനിൽ പടിഞ്ഞാറെ തുരങ്കത്തിൻ സമീപം ആയിരുന്നു ഹൈവേ പോലീസ്. യുവതിയുടെ അവസ്ഥ ബസ് ജീവനക്കാർ നാട്ടുകാരെ അറിയിച്ചു. തുടന്ന് നാട്ടുകാരും ബസ് കണ്ടക്ടറും ബസിനു മുന്നിൽ ഓടിയും മറ്റും വാഹനങ്ങൾ നിയന്ത്രിച്ചും മറ്റും വഴി ഒരുക്കി.