ഭാര്യക്കും മക്കൾക്കും വേണ്ടി പണം ചെലവാക്കുന്നത് പാഴാണെന്ന് പറഞ്ഞ് ഇട്ടേച്ചു പോയ ഭർത്താവ്

ജീവിത യാത്രയിൽ ഒറ്റയ്ക്ക് ആണ് എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോൾ ആരായാലും തളർന്നു പോകും. എന്നാൽ പ്രതിബന്ധങ്ങളെ വകഞ്ഞു മാറ്റി സുരക്ഷിത തീരം അണയുന്നവരുടെ ജീവിതം തളർന്നു പോയവർക്ക് മുന്നിൽ വഴി വിളക്കാണ്. ഒറ്റയ്ക്കായപ്പോഴും മക്കളെ അന്തസോടെ വളർത്തി അവരുടെ സ്വപ്നങ്ങൾക്ക് കൂട്ടിരുന്ന ഒരമ്മയെ വാനോളം പുകഴ്ത്തുകയാണ് ഒരമ്മ. കൂട്ടുകാർക്ക് ഒപ്പമുള്ള കറക്കവും ധൂർത്തുമാണ് ജീവിത സുഖമെന്ന് കരുതിയ വ്യക്തി വിട്ടു പോയപ്പോഴും മക്കളുടെ സ്വപ്നങ്ങൾക്കായി ജീവിച്ച അമ്മയുടെ പേര് മഞ്ജു നായർ. വയറൽ ആകുന്ന സിംഗിൾ പാരെന്റ്സ് ചലഞ്ജ് ഹാഷ് ടാഗിൽ ആണ് മഞ്ജുവിന്റെ കഥ പങ്കു വെയ്ക്കപ്പെട്ടത്. ഫേസ് ബുക്ക് സൗഹൃത കൂട്ടായ്മ ആയ ദി മലയാളി ക്ലബ്ബിലാണ് കഥ പങ്കു വെയ്ക്ക പെട്ടത്. മഞ്ജുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ. ഒരിക്കലും ഞാൻ ഇങ്ങനെ ജീവിക്കാൻ ആഗ്രഹിട്ടില്ല പുരുഷന്റെ കീഴിൽ നല്ലൊരു വീട്ടമ്മ ആയി മക്കൾക്കൊപ്പം ജീവിക്കാൻ ആയിരുന്നു എന്റെ മോഹം പക്ഷേ ദൈവഹിതം മറ്റൊന്ന് ആയിരുന്നു. മുൻപ് പലതരം ചലഞ്ചു കണ്ടിട്ടും പങ്കെടുക്കണമെന്ന് തോന്നിയില്ല. ഇത്തവണ വേണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചതിനു ശേഷം ഇളയമോളോട് പറഞ്ഞു.

നെറ്റിയിൽ ഒരുമ്മ ആയിരുന്നു അവളുടെ മറുപടി. അങ്ങനെ ഈ പോസ്റ്റ് ഇടാൻ തീരുമാനിച്ചു. കഴിഞ്ഞ പതി മൂന്നു വർഷമായി ഞാനും ഒരു സിംഗിൾ പാരന്റ് ആണ് അതിനും വർഷങ്ങൾക്കു മുമ്പേ തന്നെ പുറത്ത് അറിഞ്ഞാൽ വീട്ടുകാർക്ക് ഉണ്ടാകുന്ന അപമാനം ഭയന്ന് ഒരേ വീട്ടിൽ അന്യരെ പോലെ കുറേ വർഷങ്ങൾ. ഡിവോഴ്സ് ആയ ഒരു സ്ത്രീ ആയതിനാൽ അനുഭവിച്ച അപമാനങ്ങളും വേദനകളും പറയാൻ ഈ ക്യാപ്ഷൻ പീസ് പോരാ. എങ്കിലും ഞാൻ എന്റെ രണ്ട് പെൺ മക്കൾക്ക് വേണ്ടി എല്ലാം സഹിക്കാൻ തയ്യാർ ആയി. ബന്ധുക്കളുടെ സഹായം കിട്ടി ഇല്ലെങ്കിലും സൗഹൃദത്തിന്റെ വില ശരിക്കും മനസിലാക്കി തനിച്ചു ജീവിക്കുന്നതിന്റെ സ്ത്രീകൾക്ക് ഒരുപാട് അനുഭവിക്കാൻ ഉണ്ട് പലരുടെയും മുഖം മൂടികളെയും പകൽ മാന്യന്മാരെയും തിരിച്ചറിയാൻ ആകും. ജീവിതം കരയ്ക്ക് എത്തിക്കാൻ തിരകൾക്ക് എതിരെ ആഞ്ഞു തുഴഞ്ഞു. ഒപ്പം ആരോഗ്യ പ്രശ്നങ്ങൾ കൂടി ആയപ്പോൾ പലപ്പോഴും തളർന്നു വീഴുമെന്നു തോന്നി. ഇടയ്ക്ക് ചില സന്തോഷങ്ങൾ ദൈവം തന്നു. പഠനത്തിൽ മക്കൾ നേടിയ ഉന്നത വിജയങ്ങൾ ദൈവം സഹായിച്ച് ഇതുവരെയുള്ള എല്ലാ പരീക്ഷകൾക്കും നല്ല മാർക്ക് വാങ്ങി രണ്ടു പ്പേരും.

Leave a Reply

Your email address will not be published. Required fields are marked *