തെരുവിൽ ഉപേക്ഷിച്ച ഭർത്താവിന് ഭാര്യാ നൽകിയ മറുപടി കണ്ടോ കൈയടിച്ചുപോകും ആരായാലും

കിടക്ക പങ്കിടുക എന്ന ഉദ്ദേശത്തോടെ കല്യാണം കഴിച്ച ഭർത്താവ് ആവശ്യം കഴിഞ്ഞതോടെ ഭാര്യയും പിഞ്ചു മക്കളെയും തെരുവിൽ ഉപേക്ഷിച്ചു പിന്നീട് പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ കൈയ്യടിച്ചു പോകും ആരായാലും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ ഷെറിൻ എന്ന യുവതി തന്റെ അനുഭവം പങ്കു വെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ഞാൻ ജനിച്ചത് എനിക്ക് 11 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ തമ്മിൽ എന്നും വഴക്കിടുന്നത് കണ്ടിട്ടുണ്ട് അധികം വൈകാതെ അവർ പിരിഞ്ഞു വീണ്ടും വിവാഹം കഴിക്കാൻ അമ്മ തീരുമാനിച്ചു മറ്റുള്ളവർ എന്ത് പറയും എന്ന് നോക്കാതെ തീരുമാനങ്ങളെടുക്കുന്ന സ്ത്രീയായിരുന്നു എന്റെ അമ്മ വിവാഹത്തിനു കുറച്ചു.

ദിവസങ്ങൾക്കു ശേഷം സഹോദരനോടൊപ്പം അമ്മ പുറത്തുപോയി സമുദായത്തിലെ കുറച്ച് അംഗങ്ങൾ ചേർന്ന് ഇവരെ പരസ്യമായി ചോദ്യം ചെയ്തു രണ്ടാം വിവാഹത്തിന്റെ പേരിൽ അമ്മയെ പരിഹസിച്ചു സ്വഭാവം ശരിയല്ല എന്ന് പരസ്യമായി പറഞ്ഞു ഇത് അമ്മയെ തകർത്തു അന്നുരാത്രി അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു ജീവിതത്തിൽ അഭിമുഖീകരിച്ച ഏറ്റവും പ്രയാസമേറിയ കാര്യം അതായിരുന്നു പക്ഷേ മുന്നോട്ടുപോയേ മതിയാവു എന്നതാണ് സാഹചര്യം പിന്നാലെ അമ്മയുടെ ഭർത്താവ് എന്നെയും സഹോദരിയെയും വിവാഹം കഴിപ്പിച്ച് അയച്ചു ഭർതൃ വീട്ടുകാർ അവളെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചു ഗർഭിണിയായിരിക്കുമ്പോൾ വിഷം കൊടുത്തു അവളും പോയി ഞാൻ തകർന്നുപോയി എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടവർ എന്ന് കരുതിയ രണ്ടുപേരാണ് പെട്ടെന്ന് ഇല്ലാതായത് എന്റെ ജീവിതം ഇരുട്ടിൽ ആയതു പോലെ തോന്നി അധികം വൈകാതെ ഞാൻ ഗർഭിണിയായി മകൻ ഉണ്ടായ ശേഷമാണ് ഞാൻ ജീവിക്കണം എന്ന് ആഗ്രഹിച്ചു തുടങ്ങിയത് അതിനിടെ ഞാനും ഭർത്താവും തമ്മിൽ പ്രശ്നങ്ങഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ അയാൾക്ക് സമയമില്ലാതായി എനിക്കൊപ്പം കിടക്ക പ ങ്കിടുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ

ആ ആവശ്യം കഴിഞ്ഞതോടെ അയാൾ മുത്തലാഖ് ചൊല്ലി എന്നെ ഉപേക്ഷിച്ചു മൂന്നു കുട്ടികളുമായി ഞാൻ വീടുവിട്ടു തെരുവിൽ ഞാൻ ഒറ്റപ്പെട്ടു മൂന്ന് വയറുകൾ നിറയ്ക്കണമായിരുന്നു എനിക്ക് എങ്ങനെയൊക്കെയോ ഒരു ചെറിയ ബിരിയാണി സ്റ്റോൾ തുടങ്ങി എന്നാൽ ബി എം എസ് ഇ അധികൃതർ തടഞ്ഞു എന്റെ ഭർത്താവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു എന്തുകൊണ്ട് എനിക്കും റിക്ഷാ ഓടിച്ചുകൂടാ എന്ന് ചിന്തിച്ചു സ്വരൂപിച്ച പണം എല്ലാം ചേർത്ത് ഞാനൊരു ഓട്ടോറിക്ഷ വാങ്ങി സമ്പാദിച്ചു തുടങ്ങിയതോടെ മറ്റു ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റും പരസ്യമായി അപമാനിക്കാൻ തുടങ്ങി എന്റെ ഓട്ടം തടസപ്പെടുത്താൻ പലതവണ ശ്രമിച്ചു എന്നാൽ പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല ഒരു വർഷത്തോളമായി ഞാൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് എന്റെ കുട്ടികൾ പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ കഴിയുന്നുണ്ട് എനിക്ക് അവർക്കുവേണ്ടി ഒരു കാർ വാങ്ങണം എന്നുണ്ട് എനിക്ക് അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്.

ൾ തുടങ്ങിയിരുന്നു മൂന്നാമത്തെ കുട്ടിയുടെ ജനനത്തിനു പിന്നാലെ പ്രശ്നങ്ങൾ വഷളായി.

Leave a Reply

Your email address will not be published. Required fields are marked *