ചായക്കടയില്‍ ഒപ്പമിരുന്നു ചായകുടിച്ച യുവതി ആരെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി

കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ടറേറ്റിലെ ഓഫീസുകൾ കയറിയിറങ്ങി മടുത്ത ഫോർട്‌കൊച്ചി സ്വദേശി സനൽ കുമാർ കഴിഞ്ഞ ദിവസം വൈകുന്നേരം കളക്ടറേറ്റ് വളപ്പിലെ ചായക്കടയിലെത്തിയത്..കടയിൽ ആദ്യം കണ്ട യുവതിയോട് അയാൾ തന്റെ സങ്കടം പറഞ്ഞു..ചികിത്സ സഹായം ലഭിക്കുന്നതിനായാണ് സനൽ കുമാർ കലക്ടറേറ്റിൽ എത്തിയത്..എല്ലാം കേട്ട ശേഷം സനലിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ ആ യുവതി വാങ്ങി നോക്കി..എന്നിട്ട് ആരെയോ ഫോൺ വിളിച്ചു..ആ വിളിയോടെ സനലിന്റെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി. ഒരു കോളിൽ എല്ലാ കാര്യങ്ങളും ശെരിയായതോടെ ഞെട്ടിപ്പോയ സനൽ പിന്നീട് കണ്ടത് ആ യുവതി ഔദ്യോഗിക കാറിൽ മടങ്ങിയപ്പോഴാണ്..എറണാകുളം അസിസ്റ്റന്റ് കളക്ടർ എം. എസ്.മാധവിക്കുട്ടിയായിരുന്നു ആ യുവതി.കളക്ടറേറ്റ് വളപ്പിൽ കുടുംബശ്രീക്കാർ നടത്തുന്ന കടയിൽ ചായ കുടിക്കാനെത്തിയതായിരുന്നു മാധവിക്കുട്ടി..

സനൽ കുമാറിന്റെ പ്രശ്നങ്ങൾ മനസിലാക്കിയ ഇവർ ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് സെക്രട്ടറി പി. വി. സുനിൽ കുമാറിനോട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഫോൺ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു..ഹെൽത്ത്‌ ഓഫീസറെ വിളിച്ച് ചൊവ്വാഴ്ച ആശുപത്രിയിൽ വരുന്ന ഇദ്ദേഹത്തിന് ആവശ്യമായ മരുന്നുകൾ ഉടൻ നൽകണമെന്ന് അസിസ്റ്റന്റ് കളക്ടർ നിർദ്ദേശം നൽകി..മരുന്നിന്റെ കാര്യം ശെരിയാക്കിയിട്ടുണ്ടെന്നും അവിടെ ചെന്നാൽ കിട്ടുമെന്നും പറഞ്ഞ് സനൽ കുമാറിനെ ആശ്വസിപ്പിക്കുകയും വണ്ടിക്കൂലിക്കായി ഇരുന്നൂറു രൂപ കൊടുക്കുകയും ചെയ്തിട്ടാണ് മാധവിക്കുട്ടി മടങ്ങിയത്.. മനസ്സിന് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇത്. ഒരാളുടെ വിഷമങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നവർ ആണ് യഥാർത്ഥ മനുഷ്യർ.

അദ്ദേഹത്തിന്റെ വിഷമം പെട്ടെന്ന് തന്നെ മനസ്സിലാക്കി അതിനു പരിഹാരം ചെയ്തുകൊടുത്ത അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി യോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നന്മ മരിച്ചിട്ടില്ലാത്ത മനുഷ്യർ ഇനിയുമുണ്ട് ലോകത്ത്. ഇങ്ങനെയുള്ള ആളുകളെയാണ് നമ്മുടെ നാടിന് ആവശ്യം. പക്ഷേ ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് അധികം ആയുസ്സ് ഉണ്ടാകാറില്ല. ഒന്നുകിൽ അവരെ സ്ഥലംമാറ്റം ഇല്ല എങ്കിൽ എന്തെങ്കിലും പഴി ചുമത്തും. ഒരുപാട് തവണ കയറിയിറങ്ങിയിട്ടും നടക്കാത്ത കാര്യം ഒരു ഫോൺ കോൾ കൊണ്ട് ശരിയാക്കി എങ്കിൽ ആ ഉദ്യോഗസ്ഥർ എത്രമാത്രം ഉദാസീനതയും ഇതിൽ കാട്ടിയത്. അധികാരത്തിന് അഹംഭാവം ഇല്ലാത്ത നല്ല മനസ്സിന് ഉടമയാണ് ആയ മനുഷ്യസ്നേഹം ഉള്ള ഒരു വ്യക്തി. വഴിമുട്ടി നിൽക്കുന്ന അവരുടെ മനസ്സിൽ ദൈവം എത്ര മേഘം ആണ് എത്തുന്നത്. എന്തെങ്കിലും പ്രശ്നത്തിൽ വഴിമുട്ടി നിൽക്കുന്ന അവരുടെ അടുത്ത് ദൈവം ഏതു രൂപത്തിലും എത്തും. ഇവിടെ അദ്ദേഹത്തിന് കളക്ടറുടെ രൂപത്തിലാണ് ദൈവം എത്തിയത്. ഇതാവണം ഒരു ജനപ്രതിനിധി.

Leave a Reply

Your email address will not be published. Required fields are marked *