പതിനൊന്നു വയസ്സുകാരൻ ബാങ്കിൽ നിന്നും മോഷ്ടിച്ചത് 20 ലക്ഷം അവസാനം പോലീസ് കള്ളനെ പിടിച്ചപ്പോൾ കുട്ടി കള്ളൻ പറഞ്ഞുകേട്ട് പോലീസ് വരെ ഞെട്ടി. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ 20 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. സ്റ്റാഫ് അംഗങ്ങൾ എല്ലാവരും ബാങ്കിൽ നിൽക്കുമ്പോഴാണ് കുട്ടി പണവുമായി കടന്നുകളഞ്ഞത്.. ഹരിയാനയിൽ ആണ് സംഭവം നടന്നത്. ഹരിയാനയിലെ ജിം ജില്ല ഗ്രാമ വികസന ഏജൻസിക്ക് മുൻപിലുള്ള പി.എൻ.ബി. ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ പണം മോഷ്ടിച്ചത്. ക്യാഷ്യർ തന്റെ ക്യാബിനിൽ നിന്നും പുറത്തു പോയപ്പോൾ കുട്ടി അകത്തേക്ക് കടക്കുകയും ബാഗിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെ കെട്ടുകൾ എടുത്ത് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ബാങ്ക് ജീവനക്കാർ ഈ സംഭവം ഒന്നും അറിഞ്ഞതേയില്ല. വൈകുന്നേരം ജീവനക്കാർ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് 20 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയത്.
തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 11 വയസ്സുകാരൻ ബാങ്കിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരങ്ങൾ അറിയിക്കുകയായിരുന്നു. കുട്ടി കള്ളനെ പിടിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പോലീസ് അറിഞ്ഞത്. കരാറടിസ്ഥാനത്തിൽ പണം മോഷ്ടിക്കുകയാണ് പതിനൊന്നുകാരന്റെ രീതിയെന്നും മോഷണത്തിന് മുൻപ് രണ്ടു ലക്ഷം വരെ അഡ്വാൻസ് തുകയായി കൈപറ്റും എന്നും പോലീസ് പറഞ്ഞു. നിലവിൽ ഹിസാറിലെ ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിപ്പിച്ച പതിനൊന്നുകാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലോഹരോ ടൗണിലെ മറ്റൊരു ബാങ്കിൽ നിന്നും ഇതേ രീതിയിൽ ആറുലക്ഷം രൂപ മോഷ്ടിച്ചിരുന്നു എന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു. കരാറെടുത്ത മോഷണം നടത്തുകയാണ് പതിനൊന്നുകാരന്റെ രീതി. ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ അഡ്വാൻസ് വാങ്ങും. മോഷണത്തിനിടെ പിടിക്കപ്പെട്ടാൽ കരാർ നൽകുന്നയാൾ എല്ലാ ചിലവും ഏറ്റെടുക്കണം എന്നാണ് വ്യവസ്ഥ. ഇപ്രകാരം നിരവധി മോഷണങ്ങളാണ് ഈ പ്രൊഫഷണൽ മോഷ്ടാവായ 11 വയസ്സുകാരൻ നടത്തിയിട്ടുള്ളത് എന്നും പോലീസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ പതിനൊന്നുകാരന്റെ അമ്മാവനും പിതാവും ഒളിവിലാണ്.
ഇവരെ പിടികൂടാനായി മധ്യപ്രദേശിലെ കാഡിയ ഗ്രാമത്തിൽ ഹരിയാന പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഫലം കണ്ടില്ല. കുറ്റവാളികളുടെ താവളമായ കാഡിയ ഗ്രാമത്തിൽ അഞ്ചുദിവസത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസിന് പ്രവേശിക്കാൻ ആയത്. പോലീസ് പരിശോധന ആരംഭിച്ചതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.പതിനൊന്നു വയസ്സുകാരൻ ബാങ്കിൽ നിന്നും മോഷ്ടിച്ചത് 20 ലക്ഷം അവസാനം പോലീസ് കള്ളനെ പിടിച്ചപ്പോൾ കുട്ടി കള്ളൻ പറഞ്ഞുകേട്ട് പോലീസ് വരെ ഞെട്ടി. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ 20 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. സ്റ്റാഫ് അംഗങ്ങൾ എല്ലാവരും ബാങ്കിൽ നിൽക്കുമ്പോഴാണ് കുട്ടി പണവുമായി കടന്നുകളഞ്ഞത്.. ഹരിയാനയിൽ ആണ് സംഭവം നടന്നത്. ഒളിവിൽപോയ പ്രതികൾക്കുവേണ്ടി മധ്യപ്രദേശിലെ പോലീസുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്.