വിവാഹം കഴിയുന്നതോടെ വധൂവരന്മാരെ പറ്റി കമന്റ് പറയാത്തവർ വളരെ കുറവാണ്.ഇത്തരത്തിലുള്ള ചെറിയ തമാശകൾ സഹിക്കാം പക്ഷേ പരിഹാസങ്ങൾ സഹിക്കാൻ പറ്റുന്നതല്ല.പലപ്പോഴും അത് ബോഡി ഷെയ്മിങിന്റെ രൂപത്തിൽ ആകുമ്പോൾ അത് ദമ്പതിമാരെ മാനസികമായി തളർത്തും.ഈ വിഷയത്തെപ്പറ്റി അഡ്വക്കേറ്റ് കൂടിയായ കല്യാണി ബാബ എന്ന യുവതി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.കുറിപ്പ് ഇങ്ങനെ,നിങ്ങളുടെ ലൗ മാര്യേജ് ആണോ? സൈസ് കുറഞ്ഞ വരെ കല്യാണം കഴിക്കാൻ കാരണം എന്താ? സൈസ് കൂടിയ പെണ്ണിനെ കല്യാണം കഴിക്കാൻ കാരണം എന്താ? സത്യത്തിൽ ഈ വലിപ്പ വ്യത്യാസം ആരോഗ്യവും സന്തോഷവും ആയ ലൈംഗിക ബന്ധത്തിന് ഒരു തടസ്സമാണ്.ആദ്യമാദ്യം ഒന്നും തോന്നില്ല കാലക്രമേണ നിങ്ങൾക്ക് പരസ്പരം വലിപ്പവ്യത്യാസം കൊണ്ട് കോംപ്ലക്സ് ഉണ്ടായേക്കാം.കുട്ടികൾ ഉണ്ടായാൽ ഒരു ദിവസം നിങ്ങളുടെ ചേർച്ച വ്യത്യാസത്തെപ്പറ്റി പറയാം.
നിന്നെ മറ്റുള്ളവർ ആനയെ എന്നും അവനെ പാപ്പാൻ എന്നും വിളിക്കും.തുടങ്ങിയ കാര്യങ്ങൾ എന്നോട് ചോദിച്ചവരും പറഞ്ഞവരും നിരവധിയാണ്ഇ നി പറയട്ടെ.ഞങ്ങളുടെ ഒരു ലൗ മേരേജ് എല്ലാം.പൂർണമായും അറേഞ്ച് മാര്യേജ് ആയിരുന്നു.ഒരുതവണ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് മുൻപരിചയമുള്ള പോലെയായിരുന്നു.ഒരു വ്യത്യാസം എനിക്ക് അനൂപിൽ തോന്നിയത് ഇത്രയും നാളും ഞാൻ പരിചയപ്പെട്ടതിൽ ഭൂരിഭാഗവും ആളും എന്റെ ഒപ്പം നിൽക്കാൻ മടിക്കുന്നവർ ആയിരുന്നു.അവരെക്കാളും പൊക്കം കൂടുതലും വണ്ണവും എനിക്ക് ഉള്ളതുകൊണ്ടാണ് എന്ന് തുറന്നു പറഞ്ഞവരും ഉണ്ട്.എന്നാൽ അനൂപ് ആവട്ടെ എന്നെ കണ്ട ദിവസം മുതൽ എന്റെ പൊക്കത്തെ പറ്റിയോ തടിയെ പറ്റിയോ ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ല.പിന്നെ സൈസ് കുറഞ്ഞവരെ കല്യാണം കഴിക്കാൻ കാരണം എന്താ. സൈസ് കൂടിയ പെണ്ണിനെ കെട്ടാൻ എന്താ എന്ന് ചോദിക്കുന്നവരോട് എനിക്ക് ചോദിക്കാൻ മറ്റൊരു ചോദ്യം മാത്രമാണുള്ളത്.എന്താണ് ഈ വ്യത്യാസം.പെണ്ണ് ചെറുതായി തന്നെ ഇരിക്കണം എന്ന് എന്താണ് നിർബന്ധം.
ഞാൻ ആകുന്ന ഭാര്യ ഭർത്താവിനെ ക്കാളും വലുതായിരിക്കുന്നതുകൊണ്ട് ഞങ്ങൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നില്ല, ഉറങ്ങാതെ ഇരിക്കുന്നില്ല.ജോലിക്കു പോകാതെ ഇരിക്കുന്നില്ല.അടുത്തത് ലൈംഗികജീവിതം,ഞാനും അനൂപും അത്ര വലിയ വ്യത്യാസം ഇല്ലാതിരുന്നിട്ടു പോലും എന്നോട് ഈ കാര്യം ചോദിച്ചവർ നിരവധിയാണ്.ഞാൻ ഒന്നു പറയട്ടെ, ഈ പറഞ്ഞവർക്ക് അവരുടെ സ്വന്തം ലൈംഗികബന്ധവുമായി ബന്ധപ്പെടുത്തി അല്ലേ പറയാൻ സാധിക്കുകയുള്ളൂ. അടുത്തത് കോംപ്ലക്സ് ആണ്,ഇത് ആരുണ്ടാക്കി. നമ്മൾ മനുഷ്യർ കാലങ്ങളായി ഇപ്പുറം നാഗരികതയുടെ ഭാഗമായി ഉൾക്കൊണ്ട സിദ്ധാന്തമാണ് ആണുങ്ങൾ പെണ്ണുങ്ങളെകാൾ പൊക്കം വേണമെന്നത്. അതിനുകാരണം പൊതുവേ മനുഷ്യർക്കിടയിൽ ആണുങ്ങളാണ് വലിപ്പം ഉള്ളവർ.അതുകൊണ്ടുതന്നെ അതൊരു രീതി ആക്കി മാറ്റി എടുക്കുകയായിരുന്നു.അതുകൊണ്ട് വലിപ്പം കൂടിയ പെണ്ണുങ്ങളെ വലിപ്പം കുറവുള്ള ആണുങ്ങൾ ജീവിതപങ്കാളിയാക്കിയൽ എല്ലാവരെയും പോലെ തന്നെയായിരിക്കും അവരും.അങ്ങനെ പാടില്ല എന്ന് ആർക്കും പറയാൻ സാധിക്കുകയില്ല.കേരളത്തിലാണ് ഈ പറഞ്ഞ കോംപ്ലക്സ് അഥവാ അപകർഷതാബോധം ഇപ്പോൾ നിലനിൽക്കുന്നത്.