പാലക്കാട് ഡ്യൂട്ടിക്കിടയിൽ നേഴ്സിന്‌ സംഭവിച്ചത് നടുങ്ങി സഹപ്രവർത്തകർ

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് സ്റ്റാഫ് നഴ്‌സ് മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. പ്രസവവാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് രമ്യ ഷിബു ആണ് മരിച്ചത്. 35 വയസ് ആയിരുന്നു. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ്: ഷിബു. പത്തു വയസുകാരനായ ആൽബിനും എട്ടു വയസുകാരനായ മെൽബിനുമാണ് മക്കൾ.

ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ ഭർത്താവ് സന്തോഷിനെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ് ലിൻ ആണ് സന്തോഷിനെ ടെലഫോണിൽ വിളിച്ച് സംസാരിച്ചത്. ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജൊനാദൻ സഡ്കയും സംഭാഷണത്തിൽ പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥൻ ഇരുവരുടെയും സംഭാഷണം തർജ്ജമ ചെയ്തു. സംഭാഷണത്തിൽ കുടുംബത്തെ ഇസ്രയേൽ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി. സന്തോഷിനോടും മകൻ അഡോണിനോടും മറ്റ് കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് റൂവൻ അറിയിച്ചു.സംഭാഷണത്തിനിടയിൽ സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചു.

എപ്പോൾ വേണമെങ്കിലും അതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് പ്രസിഡന്റ് റൂവൻ അറിയിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു. പതിനഞ്ച് മിനിറ്റ് നേരത്തോളം സംഭാഷണം നീണ്ടു നിന്നു. ഇസ്രയേലിൽ എത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പും അദ്ദേഹം നൽകി. ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്കാരം ഞായറാഴ്ച ആയിരുന്നു. ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ ആയിരുന്നു സൗമ്യയുടെ സംസ്കാരം നടന്നത്. സൗമ്യയുടെ വീട്ടിലേക്ക് ഇസ്രായേലി പ്രതിനിധിയും എത്തിയിരുന്നു. ഇസ്രയേലി ജനതയ്ക്ക്സൗ മ്യ മാലാഖയാണെന്നും കുടുംബത്തിന് ആവശ്യമായതെല്ലാം തങ്ങളുടെ സർക്കാർ ചെയ്യുമെന്നും ഇസ്രായേൽ കോൺസൽ ജനറൽ അന്തിമോപചാരം അർപ്പിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *