ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിച്ച് കിടക്കുംമ്പോഴും പ്രേക്ഷകർക്ക് വേണ്ടി വിഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ്ജ് കുളങ്ങര

സന്തോഷ് ജോർജ് കുളങ്ങര എന്ന പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. കേരളത്തിലെ ഏതൊരു കൊച്ചു കുട്ടിയോട് ചോദിച്ചാലും അദ്ദേഹത്തെ കുറിച്ച് അവർ പറഞ്ഞു തരും. മലയാളികളെ തന്റെ യാത്രകളിലൂടേയും യാത്രാ വിവരണത്തിലൂടേയും ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല എന്ന് തന്നെ പറയാം. കേരളം കണ്ട ഏറ്റവും വലിയ സഞ്ചാരി ആരാണെന്നതിന് ഒരു സംശയത്തിന്റെ കണിക പോലുമില്ലാതെ പറയാൻ കഴിയുന്ന പേരാണ് സഞ്ചാരം എന്ന പരിപാടിയിലൂടെ ലോക പ്രസിദ്ധനായ സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യയിലെ ഒരേയൊരു പര്യവേഷക ചാനലുമായ സഫാരി ടി.വി’യുടെ സ്ഥാപകനും അവതാരകനും പര്യവേഷകനും ഒക്കെയാണ് കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി സ്വദേശിയായ സന്തോഷ് ജോർജ് കുളങ്ങര.

സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന സഫാരി ടിവിയിലെ പരിപാടിയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് ആണ് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വരെ പൂർണ്ണ ആരോഗ്യവാനായി കണ്ട സന്തോഷ് ഐ.സി.യുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നില നിർത്തുന്ന കാഴ്ച മലയാളികൾക്ക് സഹിക്കാനാവുന്നതിലും അപ്പുറം ആയിരുന്നു. ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോഴും തന്റെ സ്വപ്നമായ സഫാരി ചാനലിലെ എപ്പിസോഡുകൾ മുടങ്ങാതിരിക്കാൻ ഐസിയുവിൽ കിടന്ന് വീഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷിനെ കാണുമ്പോൾ മനസിലാകും സഫാരി ടിവിയും സഞ്ചാരവും സന്തോഷ് എത്രമാത്രം ആത്മാർഥമായി ആണ് കൈകാര്യം ചെയ്യുന്നതെന്ന്. കോടികൾ കൊടുത്തു തന്റെ സഞ്ചാര വീഡിയോകളുടെ സംപ്രേഷണാവകാശം വാങ്ങാൻ ആളുള്ളപ്പോഴും അതിനു തുനിയാതെ സ്വന്തമായി ഒരു ചാനൽ തുടങ്ങി ഒരു പരസ്യം പോലും ഇല്ലാതെ സ്വന്തം കയ്യിലെ കാശ് മുടക്കി പ്രേക്ഷകർക്ക് സൗജന്യമായി തന്റെ യാത്രാനുഭവങ്ങൾ ലഭ്യമാക്കിയ വ്യക്തിയാണ് സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *