തിരുനന്ദപുരം വട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു പ്രതികൾ തടവ് ചാടി ഇന്നലെ വൈകീട്ട് 4 മണിയോടെ ആണ് തടവുകാരായ സന്ധ്യ മോൾ ശിൽപ്പ എന്നിവരെ കാണാൻ ഇല്ല എന്ന വിവരം അധികൃതർ അറിയുന്നത് പിന്നീട് CCTV ദൃശ്യങ്ങളിൽ നിന്നായിരുന്നു ഇവർ ജയിൽ ചാടി എന്ന് മനസ്സിലായത്. ശിൽപ്പ ചെക്ക് തട്ടിപ്പ് കേസിൽ പ്രതിയാണ് മോഷണ കേസിൽ പ്രതിയായായിരുന്നു സന്ധ്യ മോൾ പിടിയിൽ ആയത്. വർക്കല സ്വദേശി ആണ് സന്ധ്യമോൾ. ഇവരെ കാണാൻ ഇല്ല എന്ന വിവരം സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയിൽ പരിസരം എല്ലാം പോലീസുകാർ തിരഞ്ഞിരുന്നു.
തുടർന്ന് CCTV ദൃശ്യങ്ങൾ അനോഷിച്ചപ്പോൾ ആയിരുന്നു പുറകിലുള്ള മതിൽ ചാടി ഇരുവരും രക്ഷപ്പെടുന്നത് കണ്ടത്. കൃഷി തോട്ടത്തിൽ നിൽക്കുന്ന മുരിങ്ങ മരത്തിൽ കയറിയായിരുന്നു ഇവർ മതിൽ ചാടി കടന്നത് എന്ന് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇന്ന് രാവിലെ ഇരുവരെയും പിടികൂടുകയായിരുന്നു. ശിൽപയുടെ വീട്ടിലേക് പോവും വഴി ഷാഡോ പോലീസും പാലോട് പോലീസും ചേർന്നാണ് പിടികൂടിയത്. ശിൽപയെ ജോലിക്ക് നിന്ന വീട്ടിലെ മോതിരം മോഷ്ടിച്ചതിനായിരുന്നു അറസ്റ് ചെയ്തത്. മുക്ക് പണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് വർക്കല സ്വദേശി സന്ധ്യ അറസ്റ്റിലായത്. ജയിൽ കാലാവധി നീളും എന്ന ഭയത്തെ തുടർന്നാണ് ജയിൽ ചാടിയത് എന്ന് ഇരുവരും പറഞ്ഞു.