നസ്രിയയുടെ കൂടെ നടി ജ്യോതിര്‍മയിയുടെ പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിന്റെ ബിലാല്‍. എന്നാല്‍ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നതിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്മപര്‍വ്വം’ ചിത്രീകരണം ആരംഭിച്ചു. നസ്രിയയും ജ്യോതിര്‍മയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.അടുത്തിടെയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. താരം തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.ബാലതാരമായി വന്ന് ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് നസ്രിയ.

കേരളത്തിന് പുറത്തും നസ്രിയയ്ക്ക് ധാരാളം ആരാധകരുണ്ട്. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വന്നു. രണ്ടാം വരവിലും മലയാളികള്‍ക്ക് നസ്രിയയോടുള്ള സ്നേഹത്തിന് യാതൊരു കുറവും വന്നില്ല. ഇരുകെെയ്യും നീട്ടി തന്നെ നസ്രിയയെ സ്വീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറാറുണ്ട്. നസ്രിയ പങ്കുവച്ച പുതിയ ചിത്രങ്ങളും വെെറലായി മാറുകയാണ്. നസ്രിയ പങ്കുവച്ച ചിത്രങ്ങളില്‍ കൂടെ മറ്റൊരാള്‍ കൂടിയുണ്ട്. വെെറലാകുന്ന ചിത്രങ്ങളിലെ താരം ഈ നടിയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ജ്യോതിര്‍മയി ആണ് ചിത്രത്തില്‍ നസ്രിയയ്ക്കൊപ്പമുള്ളത്.

ചിത്രങ്ങളില്‍ ജ്യോതിര്‍മയിയുടെ ഹെയര്‍ സ്റ്റെെലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയി എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വെെറലായി മാറിയത്. നടിമാരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഉഫ് ജ്യോതിയെ നോക്കൂ വൗ… എന്നായിരുന്നു റിമയുടെ കമന്റ്. നടി ശ്രിന്ദയും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരും സംസാരിക്കുന്നത് ജ്യോതിര്‍മയിയെ കുറിച്ചാണ്. പ്രിയ താരത്തെ നാളുകള്‍ക്ക് ശേഷം കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ജ്യോതിര്‍മയി. 2015 ല്‍ സംവിധായകന്‍ അമല്‍ നീരദിനെ വിവാഹം കഴിച്ചു. നിലവില്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ജ്യോതിര്‍മയി. നേരത്തെ മൊട്ടയടിച്ചെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *