ആ സംഭവത്തോടെ എല്ലാം നഷ്ടപ്പെട്ടെന്ന തോന്നലിൽ ഡിപ്രഷനിലേക്ക് അഭിനയ ജീവിതം ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് മാനസപുത്രി ശ്രീകല

ശ്രീകല ശശിധരൻ എന്ന് പറയുന്നതിനേക്കാൾ എന്റെ മാനസ പുത്രിയിലെ സോഫിയ എന്ന പേരിലാകും ഒരുപക്ഷേ പലർക്കും ശ്രീകലയെ അറിയുക. അത്രക്കും ആഴത്തിൽ ഇടം പിടിച്ച കഥാപാത്രം ആയിരുന്നു എന്റെ മനസപുത്രി എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ സോഫിയ എന്ന കഥാപാത്രം. റേറ്റിങ്ങിൽ മറ്റു സീരിയലുകളെ എല്ലാം ബഹുദൂരം പിന്നിലാക്കി മുന്നേറിയ എന്റെ മനസപുത്രി ഒരു ചരിത്രം തന്നെയായിരുന്നു. സ്‌ക്രീനിൽ സോഫിയ കരഞ്ഞാൽ മലയാളികൾ കൂടെ കരയും എന്ന അവസ്ഥ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ശ്രീകല ശശിധരൻ , പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. എന്നാൽ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്. അതിനു ശേഷവും ഒരുപാട് സീരിയലുകളിൽ ശ്രീകല അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും ശ്രീകല അറിയപ്പെടുന്നത് മനസപുത്രിയിലെ സോഫിയ എന്ന പേരിലാണ്. അത്രയും തന്മയത്വത്തോടെ ആണ് സോഫിയ എന്ന കഥാപാത്രത്തെ ശ്രീകല അവതരിപ്പിച്ചു ഭലിപ്പിച്ചത്.

എന്നാൽ വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷ ആയ നടിയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ശ്രീകല എവിടെയാണ് എന്ന് ചിന്തിക്കാത്ത പ്രേക്ഷകർ കുറവായിരിക്കും. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ ഭർത്താവിനും മകനും ഒപ്പം യുകെയിലാണ് താമസം. ഭർത്താവ് വിപിൻ അവിടെ ഐറ്റി പ്രൊഫെഷണൽ ആണ്. ഒരു മകനുണ്ട് പേര് സംവേദ്. ഇപ്പോൾ ശ്രീകല വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അഭിനയം ഉപേക്ഷിക്കാൻ ഉള്ള കാരണം വ്യക്തമാക്കുന്നത്. അമ്മയെ നഷ്ട്ടപ്പെട്ട സമയം താൻ ഡിപ്രഷനിലൂടെ കടന്നു പോയിരുന്നു എന്ന് നടി പറയുന്നു. അമ്മയായിരുന്നു എനിക്കെല്ലാം , ലൊക്കേഷനിൽ കൂടെ വരുന്നത് ‘അമ്മ ആയിരുന്നു. അന്ന് ഭർത്താവ് വിദേശത്തായിരുന്നു. ‘അമ്മ പോയതോടെ വീട്ടിൽ ഞാനും മകനും ഒറ്റക്കായി. അങ്ങനെ ഒറ്റക്കുള്ള ജീവിതം മടുത്തിട്ടാണ് വിദേശത്തേക്ക് പോയതെന്നും നടി പറയുന്നു.

അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. വിവാഹ ശേഷം വീട്ടമ്മയായി മാറിയെങ്കിലും പണ്ട് സീരിയലിൽ കണ്ട അതേ രൂപം തന്നെയാണ് ശ്രീക്ക് ഇപ്പോഴും. ആരോഗ്യ സൗദര്യ കാര്യങ്ങളിൽ പണ്ട് മുതലേ ശ്രദ്ധിക്കുന്ന ശ്രീകല ഇപ്പോഴും തന്റെ സൗന്ദര്യം അതേപടി കാത്തു സൂക്ഷിക്കുനുണ്ട്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ നടി സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇരുപതോളം സീരിയലുകളിലും ഒരു പിടി സിനിമകളിലും ശ്രീകല അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും അഭിനയം തുടർന്ന നടി പിന്നീട് ഒരു കുഞ്ഞൊക്കെ ആയതോടെ ആണ് അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നതു. നാട്ടിൽ ഇല്ലാത്തതു കൊണ്ട് ആണ് അഭിനയിക്കാൻ കഴിയാത്തതു എന്ന് നടി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്നേഹതീരം, അമ്മ മനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം എന്നിവയാണ് ശ്രീകല അഭിനിയിച്ച് ഹിറ്റായ മറ്റു പ്രശസ്തമായ സീരിയലുകൾ. നാടോടി മന്നൻ ഉറുമി കാര്യസ്ഥൻ രാത്രി മഴ തുടങ്ങിയ ചിത്രങ്ങളിലും ശ്രീകല അഭിനയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *