വിവാഹ വേഷത്തിൽ അമ്മയുടെ മടിയിൽ ഇരുന്ന് മകൾ ചിത്രത്തിന് പിന്നിലെ കഥ ഇതാണ് ഇതിന്റെ പിന്നിലെ കഥ ഇതാണ്

വിവാഹ വേഷത്തിൽ അമ്മയുടെ മടിയിൽ ഇരുന്ന് മകൾ , ചിത്രത്തിന് പിന്നിലെ കഥ ഇതാണ് അമ്മയുടെ മടിയിൽ വിവാഹ വേദിയിൽ ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.പലരും എതിർത്തിട്ടും കന്യധനാ ചടങ്ങിൽ അമ്മയുടെ മടിയിൽ ഇരിക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചുള്ള പെൺകുട്ടിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തനിക്കായി ജീവിച്ച അമ്മയെ കുറിച്ച് ഹൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് മകൾ തുറന്നു എഴുതിയത്. പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ എനിക്ക് 12 വയസ്സ് ഉള്ളപ്പോഴാണ് എപ്പോഴും ഉപദ്രവിക്കുമായിരുന്ന അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു പോകുന്നത് അമ്മക്ക് വിവാഹത്തിന് മുൻപ് ഡോക്റ്റർ ആകണം എന്നായിരുന്നു ആഗ്രഹം വിവാഹത്തിന് മുൻപ് പഠിത്തം പൂർത്തിയാക്കാം എന്ന് അച്ഛൻ സമ്മതിച്ചതാണ് പക്ഷെ പിന്നീട് അനുവദിച്ചില്ല അമ്മയെ അച്ഛൻ ഉപ ദ്രവിക്കുന്ന ഓർമ്മ ഇപ്പോഴും മനസ്സിൽ ഉണ്ട് അങ്ങനെയാണ് അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച 50 ശതമാനം നഷ്ടം ആയത്.

സ്വന്തം കാലിൽ നില്കണം എന്ന തിരിച്ചറിവോടെ ‘അമ്മ ഉപരി പഠനത്തിനു എന്നെ അയച്ചു പക്ഷെ അച്ഛൻ അമ്മയുടെ സേവിങ്സ് എല്ലാം തീർത്തു അത് ‘അമ്മ തിരിച്ചറിഞ്ഞതോടെ എന്നെ ഓർത്തു ആശങ്കപ്പെട്ടു പഠനം പാതി വഴിയിൽ ഒഴിവാക്കി തിരികെ വന്നു പക്ഷെ ‘അമ്മ തിരിച്ചെത്തും മുൻപ് അച്ഛൻ ഹൈദരാബാദിലേക് പോയി. അന്നാണ് ഞാൻ അവസാനമായി അച്ഛനെ കാണുന്നത്. ‘അമ്മ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. നല്ലൊരു സ്ഥാപനത്തിൽ ജോലിക്ക് കയറി. മിക്ക ദിവസങ്ങളിലും ഓവർടൈം ചെയ്യും. അങ്ങനെ ഇരിക്കുമ്പോഴാണ് എബൽ എന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ഏബലുമായി ആദ്യമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിനെ എന്റെ അച്ഛന്റെ നേരെ എതിർ സ്വഭാവം ആണെന്ന് മനസിലായി. സത്യസന്ധനും വിശാല ഹൃദയമുള്ള ഏബനെ അമ്മയ്ക്കും ഇഷ്ടമായി. പക്ഷെ ഞാൻ തമിഴ് ബ്രാമിനനും എബൻ ക്രിസ്ത്യാനി ആയത്തിന്റെയും ബുദ്ദിമുട്ടുകൾ അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടായിരുന്നു. അങ്ങനെ ‘അമ്മ കേരളത്തിൽ പോയി.

അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ടു സംസാരിച്ചു. അതും ഫലം കാണാതെ വന്നതോടെ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരാമെന്ന് പറഞ്ഞു. വൈകാതെ എബന്റെ വീട്ടുകാർക്കും സമ്മതമായി. തമിഴ് ബ്രാഹ്മണ വിവാഹത്തിൽ കന്യാ ദാന സമയത്തു വധു പിതാവിന്റെ മടിയിൽ ആണ് ഇരിക്കുന്നത്. ഒരു ബന്ധു പറഞ്ഞത് ഞാൻ അമ്മാവന്റെ മടിയിൽ ഇരുന്നോട്ടെ എന്നാണ്. പക്ഷെ ഞാൻ അത് എതിർത്തു. ആർക്കെങ്കിലും എന്നെ കന്യാദാനം ചെയ്യാൻ അവകാശം ഉണ്ടെങ്കിൽ അത് അമ്മയ്ക്ക് മാത്രമാണ്. അങ്ങനെ വിവാഹ വേഷത്തിൽ ഞാൻ അമ്മയുടെ മടിയിൽ ഇരുന്നു. കന്യാദാനം ‘അമ്മ നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *