താലികെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വധു പിന്മാറി കാരണം കേട്ട് വിതുമ്പി വരൻ

വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വധു പിൻമാറിയതിനെ തുടർന്ന് വിവാഹം മുടക്കിയ വധുവിന് എതിരെ വരൻ കേസ് കൊടുത്തു. തിങ്കളാഴ്ച നടക്കാനിരുന്ന വിവാഹത്തിൽ നിന്നായിരുന്നു വധു നാടകിയമായി പിന്മാറിയത്. വിദേശത്തായിരുന്ന യുവാവ് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്. യുവാവിന്റെ ഫോട്ടോകണ്ടാണ് വിവാഹം ഉറപ്പിച്ചത് എന്നും യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല എന്നും വധുവിന്റെ വീട്ടുകാർ അറിയിച്ചു. തൊടുപുഴയിൽ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങൾ തയ്യാർ ആകിയതിനു ശേഷമാണ് വധു പിന്മാറിയത്. യുവാവിന് ശബ്ദ വൈകല്യം ഉള്ള കാര്യം വരന്റെ വീട്ടുകാർ മറച്ചു വെച്ചു എന്നായിരുന്നു ആക്ഷേപം. ഇരു വീട്ടുകാരും കാര്യങ്ങൾ സംസാരിച്ചു തീരുമാനിക്കാൻ നിന്നു എങ്കിലും ഫലം കണ്ടില്ല.

വിവാഹത്തിന് ഇല്ലാ എന്ന് യുവതി തീരുമാനിച്ചതോടെ വരൻ തൊടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു. വിവാഹത്തിന് നിമിഷങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ ആണ് വിവാഹത്തിൽ നിന്നും പിന്മാറുന്നത് യുവതു അറിയിച്ചത് അപ്പോഴേക്കും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. യുവാവിന്റെ വീട്ടുകാർ കുറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും ഫലം കാണാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു എന്നാൽ യുവതിക്ക് സമ്മതം ഇല്ലാതെ വിവാഹം നടത്താൻ കഴിയില്ല എന്ന് വന്നതോടെ അന്നോഷിച്ചു നടപടി എടുക്കാം എന്ന് പോലീസ് പറഞ്ഞു. വിവാഹം മുടങ്ങി എങ്കിലും തൊടുപുഴയുടെ വിവാഹ ഹാൾ ഭക്ഷണം ഒരുക്കിയിരുന്നു. വിവാഹം മുടങ്ങിയത് അറിഞ്ഞപ്പോൾ ആളുകൾ മടങ്ങി പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *