നടന്‍ ടിപി മാധവനെ ഓര്‍മ്മയില്ല നോക്കാന്‍ ആരുമില്ലാതെ ഇന്ന് അനാഥാലയത്തില്‍

മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ. കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമാണ്. 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. ഭാര്യയുടെ പേര് സുധ എന്നായിരുന്നു. മക്കൾ രാജകൃഷ്ണമേനോൻ, ദേവിക എന്നിവരാണ്. തിരുവനന്തപുരത്ത് എന്‍പിയുടെയും സരസ്വതിയുടെയും മൂത്തമകനായിയാണ് താരം ജനിച്ചതു. 1960 ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു.

പിന്നീട് ബാംഗ്ലൂരില്‍ സ്വന്തമായി ഒരു പരസ്യകമ്പനി ആരംഭിച്ചു. 1975 ലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. രാഗം ആയിരുന്നു ആദ്യത്തെ ചിത്രം. ആദ്യകാലങ്ങളില്‍ പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്‌. പിന്നീട് കോമഡി കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തുടങ്ങി. 600 അതികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടൻ ആണ് TP മാധവൻ. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം വിട്ടുമാറി മാധവൻ ഇപ്പോൾ പത്തനാഭുരത്തുള്ള ഒരു ഗാന്ധിഭവനിലാണ് ജീവിക്കുന്നത്. അനാരോഗ്യവും ദരിദ്രവുമായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *