ആശുപത്രിയുടെ പുറത്തു രാത്രി കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്നതു പോലീസുകാരൻ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു സംഭവം ആണ് ആശുപത്രിയുടെ പുറത്ത് കൂടി ഒരു കുട്ടിയെയും തോളിൽ ഇട്ട് താരാട്ട് പാടി ഉറക്കുന്ന ഒരു ഹോം ഗാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എന്താണ് സംഭവം എന്ന് അന്വേഷണത്തിലായി ഏവരും കായം കുളത്ത് ഉണ്ടായ അപകടത്തിൽ പെട്ട് മാതാവിനെയും ബന്ധുവും ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ അവരുടെ കുട്ടിയെ അന്ന് രാത്രി നോക്കാൻ ഏറ്റെടുത്ത ട്രാഫിക് പോലീസിലെ ഹോംഗാർഡ് കെ.എസ് സുരേഷിന്റെ ദൃശ്യമാണ് അത്തി ങ്കളഴിച്ച പുലർച്ചെ കായംകുളം ദേശീയപാതയിൽ ഉണ്ടായ അപ കടത്തിൽ പെട്ടവരെയും കൊണ്ട് ആംബുലൻസിൽ കായംകുളം ആശുപത്രിയിൽ എത്തിയതായിരുന്നു .

പരിക്കേറ്റവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ പരിക്ക് ഏൽക്കാതെ ആ കുട്ടി മാത്രം ബാക്കി ആയി ആ കുഞ്ഞിനെ ആര് നോക്കും എന്ന് ആലോചിച്ച് നിന്നപ്പോഴാണ് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു കൊണ്ട് ഹോംഗാർഡ് കെ.എസ് സുരേഷ് വരുന്നത് അതേഹം രാത്രി ഒരു മണി തൊട്ട് പരിക്കേറ്റവരുടെ ബന്ധുക്കൾ വരുന്നത്.വരെ ആ കുട്ടിയെ നോക്കുകയായിരുന്നു പുലർച്ചെ ആറ് മണി ഒക്കെ ആയപ്പോൾ ആണ് പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നത് അത് വരെ ആ കുട്ടിക്ക് ഒരു കുറവും വരുത്താതെ അദ്ദേഹം നോക്കി ഈദൃശ്യം എടുത്തത് സന്നദ്ധ പ്രവർത്തകനായ അനസാണ് അദ്ദേഹം പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതിന് ശേഷമാണ് വൈറലായി മാറിയത് കുട്ടിയുടെ നിർത്താതെ ഒള്ള കരച്ചിൽ മാറ്റാനാണ് തോളിൽ ഇട്ട് താരാട്ട് പാട്ട് പാടിയും കളിപ്പിച്ചും പതിയെ പതിയെ കുട്ടിയെ ഉറക്കിയത് എന്നാൽ ഇതിനിടയിൽ അനസ് ദൃശ്യങ്ങൾ പകർത്തുന്നത് എന്നും ഹോംഗാർഡ് കെ.എസ് സുരേഷ് ശ്രദ്ധിച്ചിരുന്നില്ല രാവിലെ ആറുമണിയോടെ കുട്ടിയെ ബന്ധുക്കൾ ഏറ്റെടുക്കുകയായിരുന്നു വീഡിയോ വൈറലായതോടെ കേരള പോലീസ് വരെ കെ.എസ് സുരേഷിനെ അഭിനന്ദനം കൊണ്ട് മൂടുകയായിരുന്നു.മിക്കവരും ഒരു നന്മ ചെയ്യാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ ഒന്നും നോക്കാതെ ആ കുഞ്ഞിനെ ഏറ്റെടുത്ത് ഉറങ്ങാതെ ആ രാത്രി മുഴുവനും കാവലിരുന്നു സംരക്ഷണം കൊടുത്ത ഈ ഹോം ഗാർഡ് ആയ കെ.എസ് സുരേഷിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *