അച്ഛനും അമ്മയ്ക്കും ഇല്ലെങ്കിലും കുട്ടികള്‍ക്ക് കോവിഡ്!; ഈ ലക്ഷണങ്ങള്‍ കുട്ടിക്കുണ്ടോ എന്ന് നോക്കൂ..

കോവിഡിന്റെ ആദ്യ തരംഗത്തിന്റെ അലയൊലികൾ തീരും മുമ്പാണ് രണ്ടാം തരംഗവും ഇന്ത്യയിൽ ആഞ്ഞടിച്ചത്.ഒന്നാം തരംഗത്തിൽ പ്രായമേറിയവരാണ് ബാധിതരായെങ്കിൽ രണ്ടിലും മൂന്നിലും രോഗം ബാധിക്കുന്നത് കുട്ടികളിലാകാമെന്ന് സൂചനകളെത്തിയിരുന്നു.പതിനാല് വയസ്സ് വരെയുള്ള കുട്ടികളിലേക്കാണ് രണ്ടാം തരംഗം കൂടുതലെത്തുന്നത്.വാക്സിനെടുത്ത അച്ഛനും അമ്മയും രോഗ വാഹകരാകാം.അതിൽനാൽ തന്നെ തങ്ങൾക്ക് രോഗം ഇല്ലാ എന്ന കാരണങ്ങളാൽ പുറത്തു പോകാത്ത മക്കളിലുള്ള ഈ ചെറിയ ലക്ഷണങ്ങൾ മാതാ പിതാക്കൾ അവഗണിച്ചേക്കാം.എന്നാൽ അങ്ങനെ ചെയ്യരുത് മക്കളിലുള്ള ചെറിയ രോഗ ലക്ഷണം പോലും പരിശോധിച് ചികിത്സ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.മുതിർന്നവരിൽ നിന്നും വ്യത്യസ്തമാവാം കുട്ടികളിലെ രോഗ ലക്ഷണങ്ങളെന്നും ചിലരിൽ ലക്ഷണങ്ങളില്ലാത്ത കോവിഡ് അണുപാതയാകാം ഉണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നു.പനി,ചുമ,ജലദോഷം, തലവേദന എന്നെ സാധാരണ ലക്ഷങ്ങൾക്ക് പുറമെ കുട്ടികളിണ്ടാകുന്നത് മറ്റു ചിലതാണ്.

അതിൽ ഏറ്റവും പ്രധാനം മൾട്ടി സിസ്റ്റം ഇൻഫ്‌ളൂമാറ്ററി സിൻഡ്രോം ആണ്. കുട്ടികളിലെ ജീവൻ വരെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് ഇത് നയിക്കാമെന്ന് ഹാർഡ് വർക്ക് ഹെൽത്തിലെ ഗവേഷകർ പറയുന്നു.ഹൃദയം,ശ്വാസകോശം,വൃക്ക,ചർമ്മം,തലച്ചോർ,കണ്ണുകൾ,ചെറുകുടൽ,മറ്റു അവയവങ്ങൾ തുടങ്ങിയവക്കെല്ലാം നീർക്കെട്ടുണ്ടാക്കാൻ ഈ രോഗത്തിന് സാധിക്കും.നിരവധി ദിവസങ്ങൾ നീണ്ടു നില്കുന്ന പനി,തിണർപ്പ്,കണ്ണുകളിലെ ചുവപ്പ്,വയറുവേദന,ഛർദി,അതിസാരം,ചുണ്ടുപൊട്ടൽ,കഴുത് വേദന,കയ്യും കാലും നീരുവെക്കൽ,ഉറക്കകുറവ്,ബലക്ഷയം എന്നിവയെല്ലാ ഇതിന്ടെ ലക്ഷണങ്ങളാണ്.ചുണ്ടിലും മുഖത്തും നീലിമ പരക്കൽ ഉറക്കക്കുറവ് വിശപ്പില്ലായ്മയും എല്ലാം കുട്ടികളിലെ കോവിഡിന്റെ ലക്ഷണങ്ങളാകാം വൈറസ് ശ്വാസകോശത്തെ ബാധിക്കുകയും ന്യുമോണിയയിലേക്ക് നയിക്കുകയും ചെയ്യാം.കുട്ടികളെ കോവിഡിൽ നിന്നും സംരക്ഷിക്കാൻ പ്രധിരോധ ശേഷി മെച്ചപ്പെടുത്താൻ വൈറ്റമിൻ ബി കോംപ്ലക്സ്,വൈറ്റമിൻ സി,ഡി കാൽഷ്യം സിങ്ക് എന്നിവ അടങ്ങുന്ന പോഷനാം ഉറപ്പ് വരുത്തണം.കുട്ടികൾ ദേഹമനങ്ങി എന്തെങ്കിലും പ്രവർത്തി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *