ഭക്ഷണ ശാലയിലെ ഷുജിമുറിയിൽ ഒളി ക്യാമെറ വെച്ചുകൊണ്ട് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ പാലാരിവട്ടം ചിക്കിങ് റെസ്റ്റോറന്റ് ജീവനക്കാരൻ ആയ പാലക്കാട് സ്വദേശി വേൽമുരുഗൻ ആയിരുന്നു അറസ്റ്റിൽ ആയത് ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു ഇന്നലെ വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തിലെ ഒരു പെൺ കുട്ടിയായിരുന്നു ഷുജിമുറിയിൽ ക്യാമെറ ഓൺ ആക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത് ഷുജിമുറിയിൽ നിന്നും വേഗം തന്നെ പുറത്തിറങ്ങിയ പെൺ കുട്ടി അത് വീട്ടുകാരെ അറിയിച്ചു.
ഈ സമയം മൊബൈൽ ഫോൺ എടുക്കാൻ ആയി ഷുജിമുറിയിൽ കയറി വേലിമുരുകനും ഒപ്പം വേറെ ഒരു സ്റ്റാഫ് കൂടെ ഉണ്ടായിരുന്നു അവർ കതക് അടച്ചിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞു അവർ പുറത്തിറങ്ങിയപ്പോൾ രണ്ടു പേരും ആ പെൺ കുട്ടി പറഞ്ഞ ആരോപണം നിഷേധിച്ചിരുന്നു ഇതോടെ കുടുംബം പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്നും ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ നിലയിൽ ആണ്. ഫോൺ വിശദമായി പരിശോധിക്കും എന്ന് പോലീസ് അറിയിച്ചു കൂടുതൽ ആളുകളുടെ ദൃശ്യങ്ങൾ ഫോണിൽ ഉണ്ടോ എന്ന് പരിശോധിക്കും എന്നും പോലീസ് അറിയിച്ചു.