നടി രേഖ രതീഷിന്റെയും മകന്റെയും ഫോട്ടോഷൂട് ചിത്രങ്ങൾ വൈറലാകുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പരസ്പരം എന്ന സീരിയലിലെ പദ്മാവതിയമ്മയായി എത്തിയ രേഖ രതീഷ്. മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി താരം മാറിയത് ഈ സീരിയലിലൂടെയാണ്. താരം രണ്ട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിന് പുറമേ ഉളള താരത്തിന്റെ ലോകം എന്ന് പറയുന്നത് ഗോസിപ്പുകളും, കിംവദന്തികളും നിറഞ്ഞുനില്‍ക്കുന്നതാണ്. അഭിനയത്തില്‍ താരത്തന് ശേഭിക്കാന്‍ സാധിച്ചിരുന്നെങ്കിലും ജീവിതത്തില്‍ താരത്തിന് അത്ര ശോഭനമായി മാറാനായില്ല. അഞ്ച് തവണ വിവാഹിതയായ താരം സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോൾ രേഖയുടെയും മകന്റെയും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. രേഖയ്ക്ക് ഒപ്പം സമൂഹമാധ്യമങ്ങളിൽ എല്ലാം താനാണ് മകൻ അയാനും ഉണ്ടാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

രേഖ പലപ്പോഴായി ഇനി തന്റെ മകനുവേണ്ടി ഉള്ളതാണ് ഈ ജീവിതം എന്നും തുറന്ന് പറഞ്ഞിട്ടിട്ടുണ്ട്.മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് താരം ഇപ്പോൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകനോടൊപ്പമുള്ള രേഖയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകകാരുടെ മനം കവരുന്നത്. ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ രേഖയാണ് പങ്കുവച്ചത്. ഇതുവരെ കിട്ടിയതിൽ ഏറ്റവും മനോഹരമായ സമ്മാനം എന്നാണ് ഫോട്ടോക്ക് ചുവടെ താരം കാപ്ഷൻ നൽകിയിരിക്കുന്നത്. രേഖയുടേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ഇതുവരെ കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്നുമെല്ലാം തന്നെ വളരെ വ്യത്യസ്തയാർന്നതാണ്. ചിത്രങ്ങൾ കണ്ടാൽ ഇത് രേഖ തന്നെയാണോ എന്നുള്ള സംശയങ്ങളും നിഴലിക്കുന്നുണ്ട്. മുന്‍പത്തേക്കാൾ മെലിഞ്ഞിരിക്കുകയാണ് നടി ചിത്രങ്ങളിലൂടെ. കൂടാതെ തന്നെ

Leave a Reply

Your email address will not be published. Required fields are marked *