കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്നും ഈ യുവതിക്ക് ലഭിച്ച കോടികളുടെ വില ഉള്ള നിധി കണ്ടോ? 164 രൂപ വിലയുള്ള കടൽ വിഭവം വാങ്ങിയ തായ്‌ലൻഡ് യുവതിക്ക് ലഭിച്ചത് വലിയ നിധി. കോച്ചാ കൊൻ എന്ന യുവതിയാണ് തായ്‌ലൻഡിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നും 164 രൂപ നൽകി അത്താഴത്തിനായി വാങ്ങിയ ഒച്ചുകൾ മുറിക്കുമ്പോൾ ലഭിച്ചത് കോടിക്കണക്കിനു മൂല്യമുള്ള പവിഴമായിരുന്നു. ഒച്ചുകളുടെ ഷെല്ലിനുള്ളിൽ ഒരു ഓറഞ്ച് നിറത്തിലുള്ള വസ്തുവാണ് കണ്ടെത്തിയത്. ആദ്യം അതൊരു കല്ലാണെന്നാണ് യുവതി കരുതിയത്. എന്നാൽ തനിക്ക് ലഭിച്ചിരിക്കുന്നത് 1.5 സെന്റീമീറ്റർ വ്യാസം ഉള്ള 6ഗ്രാം ഭാരം വരുന്ന മേലോപ്പിൾ എന്ന പ്രത്യേകതരം പവിഴമാണെന്ന് പിന്നീട് കൊച്ചോ കോണ് തിരിച്ചറിഞ്ഞത്.
പവിഴത്തിന്റെ ഗുണ നിലവാരം അനുസരിച്ചു ചെറുതല്ലാത്ത ഒരു ഭാഗ്യം തന്നെ കാത്തിരിക്കുന്നു വെന്നും അവൾക്ക് മനസിലായി. അടുത്തിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു കൊച്ചോ കോണിന്റെ ‘അമ്മ.കൂടാതെ കാൻസറിനും ചികിത്സയിൽ ആണ് ‘അമ്മ. കൊച്ചോ കോണിന്റെ അമ്മയ്ക്ക് ഏകദേശം 23 ലക്ഷം രൂപ ചികിത്സ യ്ക്കായി കണ്ടെത്തേണ്ട അവസ്ഥയിൽ ആയിരുന്നു. അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ഈ പവിഴം സഹായിച്ചേക്കുമെന്നാണ് കൊച്ചോ കൊണ് പറയുന്നത്. ഇപ്പോൾ ഇതാണ് തങ്ങളുടെ ഏക പ്രതീക്ഷ എന്നും അവർ പറയുന്നു. അമ്മയെ കാണിച്ചപ്പോൾ അമ്മയാണ് അതൊരു മേലോപ്പിൾ ആണെന്നും ഇത്തരത്തിൽ മേലോപ്പിൾ ലഭിച്ച ഒരു മത്സ്യ തൊഴിലാളി അത് വിറ്റ് കോടിശ്വരൻ ആയ കഥ പറയുന്നതും. തനിക്കവശ്യമായ പണം ഇത് വിൽക്കുമ്പോൾ ലഭിക്കുമെന്നാണ് കൊച്ചോ കൊണ് കരുതുന്നത്.