കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് വയസുള്ള കുട്ടിയെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടി

പിഞ്ചു കുഞ്ഞിന്റെ ശരീരത്തിൽ ഡൈപ്പേർ എന്ന വ്യാജേന സ്വർണ്ണം പേസ്റ് രൂപത്തിൽ ആക്കി ഒട്ടിച്ചു കടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ കണ്ണൂർ വിമാന താവളത്തിൽ ആയിരുന്നു 85 ലക്ഷം രൂപയുടെ വൻ സ്വർണ്ണ വേട്ട നടന്നത് കാസർകോട് കളങ്ങര സ്വദേശി മുഹമ്മദ് കുഞ്ഞെ ഹസൈനാർ ആണ് പിടിയിൽ ആയത് 85 ലക്ഷം രൂപ വില വരുന്ന 1841 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത് ഷാർജയിൽ നിന്നും കണ്ണൂരിലേക്ക് എത്തിയ വിമാനത്തിലെ യാത്രക്കാരായ മുഹമ്മദ് കുഞ്ഞിന്റെയും ഭാര്യയുടെയും മകനായ 2 വയസുകാരൻ കുട്ടിയുടെ ശരീരത്തിൽ ഒളിപ്പിച്ച രീതിയിൽ ആയിരുന്നു സ്വർണ്ണം. സ്വർണ്ണം പേസ്റ്റ് രൂപത്തിൽ ആക്കി 2 വയസ്സ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു 450 ഗ്രാം സ്വർണ്ണം ഹസൈനാരിൽ നിന്നും കണ്ടെത്തി സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആയിരുന്നു സ്വർണ്ണം കണ്ടെത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ ആയിരുന്നു പരിശോധന.

കണ്ണൂർ വിമാനത്തിൽ മൊത്തം 100 kg സ്വർണ്ണം പിടികൂടിയതായി അവർ അറിയിച്ചു.രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. നാല് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരനായ കാസര്‍കോട് സ്വദേശി അബ്ദുള്‍ ഖയ്യൂമില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. വാച്ചിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളില്‍ കടത്തിയ സ്വര്‍ണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച 16 ആപ്പിള്‍ ഐ.ഡി ഫോണുകളും 12 ഇയര്‍ പാഡുകളും പിടികൂടിയിരുന്നു. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ ജബീര്‍, ജസീര്‍ എന്നിവരില്‍ നിന്നാണ് ഇതു പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഇ വികാസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഐ ഫോണുകളും മറ്റു സാധനങ്ങളും പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താളവത്തിലൂടെയുള്ള സ്വര്‍ണക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് സൂപ്രണ്ടുമാരായ രാജുനിക്കുന്നത്ത്, എന്‍സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ വി പ്രകാശന്‍,ഗുര്‍മിത്ത് സിങ്, മനീഷ്, അശോക്കുമാര്‍,യുഗല്‍ കുമാര്‍, ഹവീല്‍ദാര്‍ സിവി ശശീന്ദ്രന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *